സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീർപ്പിലേക്ക് ; വേതന വര്‍ധനവില്‍ തീരുമാനമായി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഇന്ന് നടന്ന ചര്‍ച്ചയില്‍ വേതന വര്‍ധനവില്‍ തീരുമാനമായതോടെ കോഴിക്കോട്ടെ വിവിധ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തിവന്ന രാപ്പകല്‍ സമരം അവസാനിപ്പിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ 36,000 രൂപയാണ് കുറഞ്ഞ വേതനം. കോഴിക്കോട് മേയ്ത്ര ആശുപത്രിയില്‍ 37,000 രൂപ നല്‍കും. സമരവിജയത്തെ തുടര്‍ന്ന് ഇവിടങ്ങളില്‍ നഴ്സുമാര്‍ സമരം അവസാനിപ്പിച്ചു. സമരം ചെയ്ത നഴ്‌സുമാര്‍ക്കെതിരെ പ്രതികാര നടപടി ഉണ്ടാവില്ലെന്നും സ്വീകരിച്ച എല്ലാ നടപടികളും റദ്ദ് ചെയ്യുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

സമരത്തിന് മുന്‍പത്തെ അതേ അവസ്ഥ ആശുപത്രികളില്‍ ഉണ്ടാകുമെന്ന് ചര്‍ച്ചയില്‍ അധികൃതര്‍ യുഎന്‍എക്ക് ഉറപ്പ് നല്‍കി. ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോക്ടര്‍ കെ.ജി അലക്‌സാണ്ടര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. ബേബിയുടെ കീഴിലുള്ള ആറ് ആശുപത്രികളിലും 36,000 രൂപ വീതം നഴ്‌സുമാര്‍ക്ക് നല്‍കും. അതേസമയം, തൃശൂര്‍ അമല, ജൂബിലി, എല്‍എഫ് എന്നിവിടങ്ങളില്‍ സമരം തുടരുമെന്ന് നഴ്‌സുമാര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണ ടാങ്കറിനു നേരെ മിസൈൽ ആക്രമണം

0
ദുബായ്: ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണ ടാങ്കറിനു നേരെ മിസൈൽ ആക്രമണം....

വിദ്യാർഥിനികളെ ലഹരി നൽകി ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കും ; പ്രതി സാഗേഷ് പിടിയിൽ

0
കോഴിക്കോട് : കോഴിക്കോട് ജില്ല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന ലഹരി...

യുഎഇ എണ്ണ ടാങ്കറിന് നേരെ ആക്രമണം ; അപലപിച്ച് ഗൾഫ് സഹകരണ കൗൺസിൽ

0
ദുബായ് : ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണ ടാങ്കറിനു നേരെ മിസൈൽ...

കൊലപാതകശ്രമം, കവർച്ച ഉൾപ്പെടെ നിരവധി കേസുകൾ ; കളമശ്ശേരിയിൽ കുപ്രസിദ്ധ കുറ്റവാളിയെ കാപ്പ നിയമപ്രകാരം...

0
കൊച്ചി: നിരന്തരം ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്ന കുപ്രസിദ്ധ കുറ്റവാളിയെ കാപ്പ നിയമപ്രകാരം...