കൊച്ചി: കൊറോണ നിരീക്ഷണത്തിലിരിക്കേ ബൈക്കപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. ചാലക്കുടി മേച്ചറി സ്വദേശിയായ സുജിത (30 )ണ് അപകടത്തെ തുടര്‍ന്ന് മരിച്ചത്. ചാലക്കുടി എലൈറ്റ് ആശുപത്രിയിലായിരുന്നു അപകടത്തെ തുടര്‍ന്ന് ഇയാളെ പ്രവേശിപ്പിച്ചിരുന്നത് .
ഈ മാസം 11ന് ദുബായില്‍ നിന്ന് വന്ന് നിരീക്ഷണത്തിലിരിക്കെ വീട്ടില്‍ നിന്നും പുറത്ത് പോകരുതെന്നു വിലക്ക് ലംഘിച്ച് ശനിയാഴ്ച രാത്രിയില്‍ ബൈക്കുമായി പോയപ്പോള്‍ മേച്ചിറയില്‍ വെച്ചാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. വിദേശത്തു നിന്ന് വന്നപ്പോള്‍ തന്നെ ഇയാളുടെ സാംപിള്‍ പരിശേധയ്ക്ക് അയച്ചിരുന്നു. ഇതിന്റെ റിസള്‍ട്ട് വന്നതിനു ശേഷമേ സംസ്‌കാര ചടങ്ങകള്‍ നടത്തുവാന്‍ അനുവദിക്കൂ എന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.