നടിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വര്‍: ഒഡിഷ നടിയും ഗായികയുമായ രുചിസ്മിത ഗാരുവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച ബലംഗീര്‍ ജില്ലയിലെ അമ്മാവന്റെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ലോക്കല്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. കുടുംബാംഗങ്ങളെ പോലീസ് ചോദ്യം ചെയ്തു. ഇതിനുമുന്‍പും മകള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. മരിക്കുന്നതിന് തൊട്ടുമുന്‍പ് ഭക്ഷണം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് അമ്മയുമായി വാക്കുതര്‍ക്കം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.നടിയും ഗായികയുമായ രുചിസ്മിത സംഗീത ആല്‍ബങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സംഗീത ആല്‍ബങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സ്റ്റേജ് ഷോകളിലും സജീവസാന്നിധ്യമായിരുന്നു. സോനേപൂര്‍ ജില്ലയില്‍ നിന്നുള്ള ഗായിക, കുടുംബാംഗങ്ങള്‍ക്കൊപ്പം ബലംഗീര്‍ ടൗണിലെ തല്‍പാലി പ്രദേശത്താണ് താമസിച്ചിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവം ; ജയിൽ ജീവനക്കാർക്കും...

0
ആലുവ: ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസിൽ അറസ്റ്റിലായ അസം സ്വദേശി മധുർജ്യ...

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...

മൂന്നു ദിവസത്തെ തിരച്ചിൽ ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...

എംബിബിഎസിന് നാലര വർഷ ഫീസ് : ഒടുവിൽ സർക്കാർ അപ്പീലിന് ; ഉത്തരവ് സ്റ്റേ...

0
തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ്...