മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി കവിയൂര്‍ ഗ്രാമപഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാലിന്യ വിമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തനം ശക്തമാക്കുകയാണ് കവിയൂര്‍ ഗ്രാമ പഞ്ചായത്ത്. ഉറവിട മാലിന്യ സംസ്‌കരണത്തിനായി ഹോം കമ്പോസ്റ്റ് യൂണിറ്റ് ജി-ബിന്‍ വിതരണം പഞ്ചായത്തില്‍ ആരംഭിച്ചു. ജൈവ മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായുള്ള ജി-ബിന്നിന്റെ വിതരണ ഉദ്ഘാടനം കവിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാര്‍ നിര്‍വഹിച്ചു. 6.5 ലക്ഷം രൂപ വിനിയോഗിച്ച് 155 ഗുണഭോക്താക്കള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുന്നത്.

കവിയൂര്‍ ഗ്രാമപഞ്ചായത്തിലെ 2022- 2023 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ജി-ബിന്‍ നല്‍കുന്നത്. മള്‍ട്ടിലെയര്‍ മൈക്രോബിയല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുന്ന ജി-ബിന്നില്‍ മൂന്ന് ബിന്നുകളാണ് ഉള്ളത്. മാലിന്യം വിഘടിക്കുമ്പോഴുള്ള ദുര്‍ഗന്ധമോ മലിനജല പ്രശ്നങ്ങളോ ജി-ബിന്നില്‍ ഇല്ല. മാലിന്യം ഉണ്ടാകുന്നയിടത്തു വച്ച് തന്നെ സംസ്‌കരിച്ച് ജൈവവളമാക്കി ജി -ബിന്നില്‍ മാറ്റാം. ഈ വളം അടുക്കള തോട്ടത്തില്‍ ഉപയോഗിക്കാം.

കവിയൂരിനെ മാലിന്യരഹിത പഞ്ചായത്ത് ആക്കുന്നതിന്റെ ഭാഗമായി ഈ പദ്ധതിയുടെ തുടര്‍ച്ചയായി മാലിന്യ സംസ്‌കരണത്തിനായി അടുത്ത വര്‍ഷവും കൂടുതല്‍ തുകയ്ക്കുള്ള പദ്ധതികള്‍ ഗ്രാമപഞ്ചായത്ത് തയാറാക്കിയിട്ടുണ്ട്.
വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍. വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ റേയിച്ചല്‍ വി. മാത്യു, ശ്രീകുമാരി രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിന്ധു ആര്‍.സി. നായര്‍,അനിതാ സജി, കെ.ആര്‍. രാജശ്രീ, വി.എസ്. സിന്ധു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോസഫ് അലോഷ്യസ്, അസിസ്റ്റന്റ് സെക്രട്ടറി അനീഷ് കുമാര്‍, വിഇഒ ലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ സസ്പെൻഷനിൽ കഴിയുന്ന എസ്ഐക്ക് സ്ഥാനക്കയറ്റം : ഗുരുതര വീഴ്‌ചയിൽ ജില്ലാ പോലീസ് മേധാവിയോട്...

0
ഇടുക്കി: ഔദ്യോഗിക വാഹനത്തിൽ ഇരുന്ന് മദ്യപിച്ച സംഭവത്തിൽ സസ്പെൻഷനിൽ കഴിയുന്ന പോലീസ്...

നേപ്പാൾ ദുരന്തം : 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭ്യമായി ; 18 പേരുമായി...

0
ന്യൂഡൽഹി: മിന്നൽ പ്രളയം ഉണ്ടായ നേപ്പാളിലുള്ള 32 ഓളം മലയാളികളുടെ വിവരങ്ങൾ...

നേപ്പാൾ പ്രളയക്കെടുതി : രക്ഷാ ദൗത്യത്തിന് ഇന്ത്യ ; എംഐ 17, ധ്രുവ് ഹെലികോപ്റ്ററുകൾ...

0
കാഠ്മണ്ഡു : നേപ്പാൾ മിന്നൽ പ്രളയത്തിൽ 10 ടൺ ദുരിതാശ്വാസ സാമഗ്രികളും...

ലോറികൾ കൂട്ടിയിടിച്ച് തീപിടിത്തം ; ഡ്രൈവർ പൊള്ളലേറ്റ് മരിച്ചു; ഒരാൾ ചികിത്സയില്‍

0
കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ച് കത്തി....