ബാസ്‌കറ്റ് ബോള്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി നടത്തിയ ബാസ്‌കറ്റ് ബോള്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. ബാസ്‌കറ്റ് ബോളിന്റെ ഇറ്റില്ലം എന്നറിയപ്പെടുന്ന കുറിയന്നൂരിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ബാസ്‌ക്കറ്റ്ബോള്‍ കോച്ചിംഗ് ക്യാമ്പ് നടന്നത്. പത്തനംതിട്ട ജില്ലാ ബാസ്‌ക്കറ്റ്ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

തോട്ടപ്പുഴശേരി ഗ്രാമ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ക്യാമ്പ് നടത്തിയത്. 24 ദിവസം നീണ്ടു നിന്ന ക്യാമ്പിന്റെ സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. ബിനോയിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. വൈസ് പ്രസിഡന്റ് ഷെറിന്‍ റോയ്, ജില്ലാ ബാസ്‌ക്കറ്റ്ബോള്‍ അസോസിയേഷന്റെ രക്ഷാധികാരി വി.ടി. തോമസ്, പ്രസിഡന്റ് ഫിലിപ്പ് സക്കറിയ, ലെസ്ലി ഫിലിപ്പ്, ബാബു പഴയയിടത്തില്‍, ജോസഫ് തോമസ്, കോച്ച് രാജു എബ്രഹാം, അഡ്വെന്‍ ജോണ്‍ ജോസഫ്, മെമ്പര്‍മാരായ കെ. പ്രതീഷ്, പഞ്ചായത്തിന്റെ സ്റ്റാഫ് പ്രദീപ്, യൂത്ത് കോ- ഓര്‍ഡിനേറ്റര്‍ ഡാലി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു. കുട്ടികള്‍ക്കായി പഞ്ചായത്തിന്റെ വകയായി സര്‍ട്ടിഫിക്കറ്റ്, മെഡല്‍, യൂണിഫോം എന്നിവ വിതരണം ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയക്കെടുതി : ‘ദുരന്തത്തിന് കാരണം ഭൂചലനമല്ല’ ; റിപ്പോർട്ട് തിരുത്തി യു എസ്...

0
കാഠ്മണ്ഡു : ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന്...

ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം : കെജിഎംഒയുടെ എതിർപ്പ് തള്ളി ; ഡോക്ടർമാരുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ...

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ; മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെ 6 പേർ അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ്...

വാഗ്ദാനങ്ങൾ പാലിച്ചില്ല ; കേന്ദ്രത്തിനെതിരെ സമരം കടുപ്പിക്കാൻ സിജെപി

0
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനതാ പാർട്ടി സെപ്റ്റംബർ അഞ്ചാം തീയതി നടത്താനിരിക്കുന്ന...