ഒഡീഷയിലെ ജനങ്ങള്‍ക്ക് ദീപാവലി സമ്മാനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി നവീന്‍ പട്നായിക്

For full experience, Download our mobile application:
Get it on Google Play

ഒഡീഷ : ഒഡീഷയിലെ ജനങ്ങള്‍ക്ക് ദീപാവലി സമ്മാനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി നവീന്‍ പട്നായിക്. ചരിത്ര തീരുമാനമാണ് മുഖ്യമന്ത്രി നവീന്‍ പട്നായിക് തന്‍റെ ജന്മദിനത്തിന് ഒരു ദിവസം മുമ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കരാര്‍ നിയമനങ്ങള്‍ നിര്‍ത്തുന്നതായാണ് പ്രഖ്യാപനം. യുവാക്കള്‍ക്ക് സ്ഥിര ജോലി നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെന്ന് നവീന്‍ പട്നായിക് വിശദീകരിച്ചു.

സര്‍ക്കാരിന്‍റെ ഈ നീക്കം 57,000 കരാര്‍ ജീവനക്കാര്‍ക്ക് ഗുണം ചെയ്യും. എന്നാല്‍ ഖജനാവില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രതിവര്‍ഷം 1300 കോടി രൂപ ഇതിനായി ചെലവഴിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2000-മുതലാണ് ഒഡീഷയെ സേവിക്കാന്‍ തനിക്ക് അവസരം ലഭിച്ചതെന്ന് ചടങ്ങില്‍ സംസാരിച്ച പട്നായിക് പറഞ്ഞു. സൂപ്പര്‍ സൈക്ലോണിന് ശേഷമുള്ള സാഹചര്യവും ദുര്‍ബലമായ സാമ്പത്തിക സ്ഥിതിയുമായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. സംസ്ഥാനം ഓവര്‍ ഡ്രാഫ്റ്റില്‍ ഓടുകയായിരുന്നു. വേതനത്തിനും വിഭവങ്ങള്‍ക്കുമായി സര്‍ക്കാര്‍ റിസര്‍വ് ബാങ്കില്‍ നിന്നും സഹായം തേടിയിരുന്നതായും നവീന്‍ പട്നായിക് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...