ഒഡീഷയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗിയെ കുത്തിവെച്ച്‌​ സുരക്ഷ ജീവനക്കാരന്‍ ; പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വര്‍ : ഒഡീഷയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗിക്ക്​ കുത്തിവെയ്​പ്പ്​ നല്‍കി സുരക്ഷ ജീവനക്കാരന്‍. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെ പ്രതിഷേധം.

അങ്കുല്‍ ജില്ലയിലെ ജില്ല ​ആസ്​ഥാന ആശുപത്രിയിലാണ്​ സംഭവം. രോഗികളില്‍ ഒരാളുടെ ബന്ധു പകര്‍ത്തിയ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവെക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന്​ ടെറ്റനസ്​ കുത്തിവെപ്പ്​ എടുക്കാന്‍ എത്തിയ രോഗിക്കാണ്​ സുരക്ഷ ജീവനക്കാരന്‍ കുത്തിവെപ്പ്​ നല്‍കുന്നത്​.

രോഗികളെ കുത്തിവെക്കാന്‍ ഡോക്​ടര്‍​മാരോ ​നഴ്​സുമാരോ പാരാമെഡിക്കല്‍ ജീവന​ക്കാരോ ഉണ്ടായിരുന്നില്ലേയെന്നാണ്​ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം. ‘സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്നും കുറ്റക്കാര്‍​െക്കതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അസിസ്റ്റന്‍റ്​ ചീഫ്​ മെഡിക്കല്‍ സൂപ്രണ്ട്​ മനസ്​ രജ്ഞന്‍ ബിസ്വാള്‍ പറഞ്ഞു. ‘സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സംഭവം നടക്കു​േമ്ബാള്‍ ആരാണ്​ അവിടെ ചുമതലയിലുണ്ടായിരുന്നുവെന്ന കാര്യവും അന്വേഷിക്കും’ -മനസ്​ രജ്ഞന്‍ ബിസ്വാള്‍ പറഞ്ഞു.

സംസ്​ഥാനത്ത്​ ഇത്തരം സംഭവങ്ങള്‍ വ്യാപകമായതോടെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളോടും രോഗികളുടെ ചികിത്സക്കോ, ഡോക്​ടര്‍മാരെ സഹായിക്കുന്നതിനോ ആരോഗ്യപ്രവര്‍ത്തകര്‍ അല്ലാത്തവരെ നിയോഗിക്കരുതെന്ന്​ അഡീഷനല്‍ ചീഫ്​ സെക്രട്ടറി പ്രദീപ്​ത കുമാര്‍ മൊഹപത്ര നിര്‍ദേശം നല്‍കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...