ഒഡിഷ മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഹേമാനന്ദ ബിശ്വാല്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വര്‍ : ഒഡിഷ മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഹേമാനന്ദ ബിശ്വാല്‍ അന്തരിച്ചു. 82 വയസായിരുന്നു. ഒഡീഷയില്‍ ഗോത്രവിഭാഗത്തില്‍ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയാണ് ഹേമാനന്ദ. ന്യുമോണിയ ബാധിച്ച്‌ ഭുവനേശ്വറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടു തവണ ഇദ്ദേഹം ഒഡിഷയുടെ മുഖ്യമന്ത്രി പദം അലങ്കരിച്ചിട്ടുണ്ട്. 1989 മുതല്‍ 1990 വരെയും 1999 മുതല്‍ 2000 വരെയുമാണ് ഇദ്ദേഹം മുഖ്യമന്ത്രിയായത്. 89 ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജെ.ബി പട്നായിക്കിന് പകരമാണ് ഇദ്ദേഹം മുഖ്യമന്ത്രിയായത്. 1995ല്‍ ഡെപ്യൂട്ടി മുഖ്യമന്ത്രിയായിരുന്നു.

2009 ല്‍ ഒഡീഷയിലെ സുന്ദര്‍ഗഢ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച്‌ എം.പി യായി തെരഞ്ഞെടുക്കപ്പെട്ടു. ബിശ്വാലിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും അനുശോചനമറിയിച്ചു. കോണ്‍ഗ്രസിന് വേണ്ടി എന്നും നിലകൊണ്ട വ്യക്തിയായിരുന്നുവെന്ന് ഒഡിഷ കോണ്‍ഗ്രസ് പ്രസിഡന്റ് പറഞ്ഞു. നീണ്ട കാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള ബിശ്വാലിന് ഒരുപാട് കാലം ജനങ്ങളെ സേവിക്കാന്‍ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...