കാ​ര്‍ വി​ല്‍​പ്പ​ന ന​ട​ത്താ​ന്‍ സ​ഹാ​യി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ; ത​ട്ടി​യെ​ടു​ത്ത​ത് നാ​ല​ര​ല​ക്ഷ​ത്തോ​ളം രൂ​പ

For full experience, Download our mobile application:
Get it on Google Play

ഏ​റ്റു​മാ​നൂ​ര്‍ : കാ​ര്‍ വി​ല്‍​പ്പ​ന ന​ട​ത്താ​ന്‍ സ​ഹാ​യി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത്​ തട്ടിയത് നാ​ല​ര​ല​ക്ഷ​ത്തോ​ളം രൂ​പ. ഒടുവിൽ അ​ധ്യാ​പി​ക​യി​ല്‍ നി​ന്നും യൂ​സ്​ഡ് കാ​ര്‍ ഷോ​റൂം ഉ​ട​മ​യി​ല്‍ നി​ന്നും പണം തട്ടിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. ച​ങ്ങ​നാ​ശ്ശേ​രി വാ​ഴ​പ്പ​ള്ളി പാ​റ​ക്കു​ള​ത്തി​ല്‍ ജീ​മോ​ന്‍ കു​ര്യ​നെ​യാ​ണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​ധ്യാ​പി​ക​യു​ടെ കാ​ര്‍, യൂ​സ്​ഡ് കാ​ര്‍ ഷോ​റൂ​മി​ല്‍ വി​ല്‍പ്പ​ന ന​ട​ത്താ​മെ​ന്ന് പ​റ​ഞ്ഞാ​ണ് ജീ​മോ​ന്‍ വാ​ങ്ങി​യ​ത്. സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ​നി​ന്ന്​ വാ​യ്പ​യെ​ടു​ത്ത എ​ഴ് ല​ക്ഷം രൂ​പ​യുടെ ലോണ്‍ തീ​ര്‍​ത്ത് ബാ​ക്കി തു​ക ന​ല്‍​കാ​മെ​ന്ന് പറഞ്ഞാണ് അ​ധ്യാ​പി​കയോട് കാ​ര്‍ വാ​ങ്ങി​യ​ത്. 2021 സെ​പ്റ്റം​ബ​റി​ല്‍ ആണ് കേസിനാസ്പദമായ സംഭവം.

തുടര്‍ന്ന്, ഈ ​കാ​ര്‍ ജീ​​മോ​ന്‍ കോ​ഴി​ക്കോ​ടു​ള്ള മെ​ട്രോ യൂ​സ്​ഡ് കാ​ര്‍ ഉ​ട​മ ബി​ബീ​ഷി​ന് 8,25,000 രൂ​പ​ക്ക്​ വി​റ്റു. ഇ​തി​ല്‍​ നി​ന്ന്​ ഒ​രു ​ല​ക്ഷം രൂ​പ അ​ധ്യാ​പി​ക​ക്ക്​ ന​ല്‍​കി. ബാ​ക്കി ഏ​ഴു​ല​ക്ഷം രൂ​പ ലോ​ണ്‍ തി​രി​ച്ച​ട​ക്കാ​നെ​ന്നു​ പ​റ​ഞ്ഞ് വാ​ങ്ങി. എ​ന്നാ​ല്‍, മൂ​ന്ന​ര​ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ് അ​ട​ച്ച​ത്. തു​ട​ര്‍​ന്ന്, ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍​ നി​ന്ന് ​പണം ആവശ്യപ്പെട്ട് ആ​ളെ​ത്തി​യ​പ്പോ​ഴാ​ണ് താ​ന്‍ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന്, നാ​ല​ര​ല​ക്ഷ​ത്തോ​ളം രൂ​പ അ​ട​ച്ച്‌ ലോ​ണ്‍ ക്ലോ​സ് ചെ​യ്യു​ക​യാ​യി​രു​ന്നു. യൂ​സ്​ഡ് കാ​ര്‍ ഷോ​റൂം ഉ​ട​മ​യും അ​ധ്യാ​പി​ക​യും ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ജീ​മോ​നെ അ​റ​സ്റ്റ് ചെ​യ​ത​ത്. ജീ​മോ​ന്റെ ഭാ​ര്യ അ​മ്പി​ളി​യും കേ​സി​ല്‍ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഏ​റ്റു​മാ​നൂ​ര്‍ എ​സ്.​എ​ച്ച്‌.​ഒ സി.​അ​ര്‍ രാ​ജേ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോടതിയില്‍ ഹാജരാക്കിയ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി.സതീശന്‍

0
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. വിവാദം...

നിയമങ്ങള്‍ കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം : റോഡ് നിയമലംഘനങ്ങൾക്കെതിരെ കടുത്ത നിലപാടുമായി മോട്ടോർ വാഹന വകുപ്പ്....

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ 20 തൃണമൂൽ എംപിമാർ ബിജെപിയിലേക്കെന്ന് അഭ്യൂഹം

0
കൊൽക്കൊത്ത: ബംഗാളിൽ പാര്‍ട്ടിയുടെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ തിരിച്ചടിയുടെ ആഘാതത്തിന് പിന്നാലെ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ

0
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ...