Thursday, April 25, 2024 9:33 pm

വിവാഹ സംഘത്തിന് നേരെ ബോംബ് എറിഞ്ഞ സംഭവത്തില്‍, രണ്ട് പ്രതികള്‍ കൂടി അറസ്റ്റിലായി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : തോട്ടടയില്‍ വിവാഹ സംഘത്തിന് നേരെ ബോംബ് എറിഞ്ഞ സംഭവത്തില്‍, രണ്ട് പ്രതികള്‍ കൂടി അറസ്റ്റിലായി. കടമ്പൂര്‍ സ്വദേശികളായ സായന്ത്, നിഷില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് തോട്ടടയില്‍ വിവാഹ സംഘത്തിന് നേരെ ബോംബേറ് ഉണ്ടായത്. വിവാഹവീട്ടില്‍ തലേന്ന് രാത്രിയില്‍ ബോംബേറ് സംഘവുമായി തര്‍ക്കമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ്, പിറ്റേന്ന് വിവാഹം കഴിഞ്ഞ് വധുവുമായി വന്ന സംഘത്തിന് നേരെ ബോംബ് എറിഞ്ഞത്.

സംഭവത്തില്‍ ബോംബേറ് സംഘത്തിലെ ജിഷ്ണു എന്ന യുവാവ് മരിച്ചിരുന്നു. സംഭവ ശേഷം ഒളിവിലായിരുന്ന പ്രതികളെ എടക്കാട് പോലീസാണ് അറസ്റ്റ് ചെയ്തത്. ആക്രമിക്കാന്‍ വടിവാള്‍ തുടങ്ങിയ മാരകമായ ആയുധങ്ങളുമായി സംഘടിച്ചെത്തിയതിനാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ; ഇലക്ഷന്‍ വാര്‍ റൂം ഒരുക്കി ജില്ലാ ഭരണകൂടം

0
പത്തനംതിട്ട : തെരഞ്ഞെടുപ്പ് വിവരങ്ങള്‍ തത്സമയം അറിയിക്കുവാനും നിരീക്ഷിക്കുവാനുമുള്ള  ഇലക്ഷന്‍ വാര്‍...

ദൈവങ്ങളുടെ പേരിൽ വോട്ട് തേടൽ ; മോദിയെ അയോഗ്യനാക്കണമെന്ന ഹർജി നാളെ പരിഗണിക്കും

0
ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിലക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി...

സിദ്ധാര്‍ത്ഥിന്റെ മരണം ; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

0
കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ കുറ്റപത്രം...

ജില്ലയിൽ തെരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച്…

0
പത്തനംതിട്ട : മാലിന്യ സംസ്‌കരണത്തില്‍ ശ്രദ്ധ നല്‍കിയാണ് ഇത്തവണ ജില്ല തെരഞ്ഞെടുപ്പിന്...