വള്ളം മറിഞ്ഞ് അന്തര്‍ സംസ്ഥാന തൊഴിലാളി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോതമംഗലം : വള്ളം മറിഞ്ഞ് അന്തര്‍ സംസ്ഥാന തൊഴിലാളി മരിച്ചു. ഇഞ്ചത്തൊട്ടിയില്‍ തൂക്കുപാലത്തിന് സമീപം ഫൈബര്‍ വള്ളം മറിഞ്ഞ് അന്തര്‍ സംസ്ഥാന തൊഴിലാളി മരിച്ചു. തിങ്കളാഴ്ച്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. അസം സ്വദേശി ജീവയാണ് മരിച്ചത്. കോതമംഗലം സ്കൂബ ടീം സ്ഥലത്ത് എത്തി ഒരു മണിക്കൂറോളം തെരച്ചില്‍ നടത്തിയതിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

മൂന്ന് പേരാണ് ഫൈബര്‍ വള്ളത്തില്‍ ഉണ്ടായിരുന്നത്. പ്രദേശവാസിയായ വര്‍ഗീസിനും മറ്റൊരു അന്തര്‍ സംസ്ഥാന തൊഴിലാളിക്കുമൊപ്പം ഫൈബര്‍ വെള്ളത്തില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് അപകടം. ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടു. അപസ്മാരം ഉണ്ടായതാണ് അപകടത്തിന് കാരണമെന്ന് ഒപ്പമുണ്ടായിരുന്ന് വര്‍ഗീസ് പറഞ്ഞു. സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിക്കുന്നതാണ് അപകടത്തിന് കാരണമെന്ന് കോതമംഗലം അഗ്നി രക്ഷാ നിലയം ഓഫീസര്‍ കരുണാകരന്‍ പിള്ള പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...