ഔദ്യോഗിക രേഖകള്‍ ചോരുന്നത് തടയാന്‍ നടപടിയുമായി കേരള സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഔദ്യോഗിക രേഖകള്‍ ചോരുന്നത് തടയാന്‍ നടപടിയുമായി കേരള സര്‍ക്കാര്‍. രേഖകള്‍ ചോര്‍ത്തുന്നത് കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും. ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരടക്കം കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ച്‌ രേഖകള്‍ കൈകാര്യം ചെയ്യണമെന്നും ഉത്തരവ്.

പോലീസിലെ അഴിമതി സംബന്ധിച്ചുള്ള സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നത് അന്വേഷിച്ച കമ്മിറ്റിയുടെ ശിപാര്‍ശകളിലാണ് സര്‍ക്കാര്‍ നടപടി. രേഖകളുടെ സുരക്ഷ ഉദ്യോഗസ്ഥര്‍ സ്വയം ഉറപ്പാക്കണം. സെക്രട്ടറിയേറ്റിലെ സെക്ഷനുകളില്‍ നിന്ന് ഫയലുകള്‍ മൂന്നാമതൊരാള്‍ ഉദ്യോഗസ്ഥര്‍ക്ക് എത്തിച്ച്‌ നല്‍കുന്നത് അവസാനിപ്പിക്കണം.

ഏകോപന ചുമതലയുള്ള ഓഫീസര്‍മാരെ മൂന്ന് വര്‍ഷം കൂടുമ്ബോള്‍ മാറ്റണം. വകുപ്പ് മേധാവികള്‍ക്കാണ് ഇതിന്‍റെ ഉത്തരവാദിത്വം. രഹസ്യ സ്വഭാവമുള്ള ഫയലുകള്‍ ഇരട്ട സീല്‍ ചെയ്ത് മാത്രമേ വകുപ്പ് മേധാവികള്‍ അയച്ച്‌ നല്‍കാവൂ. അതിപ്രധാന വിവരങ്ങള്‍ കൈമാറാന്‍ ഇ-മെയില്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....