സോളാർ ഫെൻസിങ് നിർമ്മാണത്തിലെ ഉദ്യോഗസ്ഥ – രാഷ്ട്രീയ കരാര്‍ അഴിമതി അവസാനിപ്പിക്കണം : ഐക്യ കർഷക സംഘം

For full experience, Download our mobile application:
Get it on Google Play

സീതത്തോട് : സീതത്തോട്‌ പഞ്ചായത്തിലെ വനം-കർഷക മേഖല അതിർത്തികളിൽ സോളാർ ഫെൻസിങ് സ്ഥാപിക്കുന്നതിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കണമെന്ന് ഐക്യ കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി രവി പിള്ള ആവശ്യപ്പെട്ടു. ഐക്യ കർഷക സംഘം സീതത്തോട് പഞ്ചായത്ത് കൺവൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാർ ഫെൻസിങ്ങിനെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത കരാറുകാരെയും അവിദഗ്ധ തൊഴിലാളികളെയും ഉപയോഗിച്ചുള്ള നിലവാരമില്ലാത്ത നിർമാണ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം.

ഇതിന് പകരമായി ഇ-ടെൻഡറിങ് സമ്പ്രദായം കർശനമായി നടപ്പിലാക്കി ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകെട്ടിലെ അഴിമതി അവസാനിപ്പിക്കാൻ വനംവകുപ്പും സർക്കാരും തയ്യാറാകണമെന്നും ഐക്യ കർഷക സംഘം സീതത്തോട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ആർ.എസ്.പി ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ചിറ്റാർ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കോന്നി മണ്ഡലം പ്രസിഡന്റ് ഷൈലജ പ്രദീപ്‌, ഷാലു ജോസഫ്, മജു എബ്രഹാം, സീതത്തോട് മുൻ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് രാജൻ ഉതുപ്പാൻ, ജോർജ് വർഗീസ്, പ്രശാന്ത് ടി.വർഗീസ്, സുനിൽ മാത്യു, എൽസമ്മ തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...