വടകര ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം പുലർച്ചെ കത്തിച്ചത്, ഒരാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വടകര ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം കത്തിച്ചതെന്ന് കണ്ടെത്തൽ. ഒരാൾ അറസ്റ്റിലായി. വടകര സ്വദേശി അബ്ദുൾ ജലീലിനെയാണ് അറസ്റ്റ് ചെയ്തത്. സമീപത്തെ ചാക്ക് കട കത്തിച്ച സംഭവത്തിൽ രാവിലെ ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നു. രാത്രി ഒന്നരയോടെ വടകര താഴെ അങ്ങാടിയിൽ ലീഗ് നേതാവ് ഫൈസലിന്റെ ചാക്ക് കടയ്ക്ക് തീയിട്ട ശേഷം സ്റ്റേഷനിലെത്തി വാഹനം കത്തിക്കുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. ചാക്ക് കടയുടമ ഫൈസലുമായുളള വ്യക്തി വൈരാഗ്യമാണ് കൃത്യത്തിന് പിന്നിലെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്.

ജലീൽ മാനസിക അസ്വാസ്ഥ്യം നേരിടുന്നയാളെന്നും പോലീസ് അറിയിച്ചു. വടകര ഡിവൈഎസ്പി വിനോദ് കുമാറിന്റെ കെഎൽ 01 സിഎച്ച് 3987 നമ്പറിലുള്ള ഔദ്യോഗിക വാഹനമാണ് കത്തിയത്. പുലർച്ചെ രണ്ടോടെ സമീപത്തെ പോലീസ് ക്വാർട്ടേഴ്സിലുള്ള ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുമ്പോഴേക്കും വാഹനം പൂർണമായും കത്തിയിരുന്നു. സംഭവത്തിന് അര മണിക്കൂർ മുമ്പാണ് വടകര താഴെ അങ്ങാടിയിൽ ലീഗ് നേതാവ് ഫൈസലിന്റെ ചാക്ക് കടയ്ക്ക് നേരെ തീവെപ്പ് ശ്രമമുണ്ടായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്രനിർമാണത്തിൽ മുഴുവൻ തീരുമാനവും നൃപേന്ദ്ര മിശ്രയുടേത് ; മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് എതിരെ...

0
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളിലും തീരുമാനമെടുത്തതു...

ബംഗ്ലദേശ് പ്രസിഡന്റ് സ്ഥാനത്തേക്ക് മിർസ ആലംഗീർ ; ബിഎൻപിയുടെ മുതിർന്ന നേതാവ്

0
ധാക്ക : ഭരണകക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ്...

ദേശീയപാതയോരത്തെ നിർമാണ നിയന്ത്രണം ; വീടുകളുടെയും കച്ചവടസ്ഥാപനങ്ങലുടെയും വിവരശേഖരണവുമായി തദ്ദേശസ്വയംഭരണ വകുപ്പ്

0
ഹരിപ്പാട് : സംസ്ഥാനത്തെ ദേശീയപാതയോരത്തെ വീടുകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും വിവരശേഖരണം തദ്ദേശസ്വയംഭരണ വകുപ്പ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; സമഗ്ര അന്വേഷണത്തിന് സർക്കാർ ; എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ...

0
തിരുവനന്തപുരം: മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ...