കര്‍ഷകരെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ആഷിഷ് മിശ്രയ്ക്ക് ഡെങ്കിബാധയെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

ലഖ്‌നോ : ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആഷിഷ് മിശ്രയ്ക്ക് ഡെങ്കിബാധയെന്ന് സംശയം. ആഷിഷിന്റെ സാംപിള്‍ പരിശോധനക്കയച്ചെങ്കിലും ഫലം ഇതുവരെ ലഭിച്ചിട്ടില്ല. എങ്കിലും മുന്‍കരുതലെന്ന നിലയില്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയതായി ലഖിംപൂര്‍ ഖേരി ജില്ലാ ജയില്‍ അധികൃതരെ ഉദ്ധരിച്ച്‌ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

ലഖ്‌നോവിലുള്ള ലാബറട്ടറിയിലേക്കാണ് സാംപിളുകള്‍ അയച്ചിട്ടുള്ളതെങ്കിലും ഫലം ഇതുവരെയും വന്നിട്ടില്ലെന്ന് മുതിര്‍ന്ന ജയില്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ പിടിഐയും റിപോര്‍ട്ട് ചെയ്തു. ആഷിഷ് മിശ്രയ്ക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ടോ എന്ന് ഇതുവരെയും ഉറപ്പിച്ചിട്ടില്ലെന്ന് ലഖിംപൂര്‍ ജയില്‍ സൂപ്രണ്ട് പറഞ്ഞു. വെള്ളിയാഴ്ചയാണ് സാംപിള്‍ പരിശോധനക്കയച്ചത്. റിപോര്‍ട്ട് വന്നശേഷമേ അതേകുറിച്ച്‌ എന്തെങ്കിലും പറയാനാവൂ എന്നും ജയിലധികാരികള്‍ പറഞ്ഞു.

ലഖിംപൂര്‍ ഖേരിയില്‍ കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ വാഹനവ്യൂഹത്തിലെ വാഹനം ഇടിപ്പിച്ച്‌ കര്‍ഷകപ്രതിഷേധക്കാരില്‍ നാല് പേരെ കൊലപ്പെടുത്തിയത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ കൂടി കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഒരു മാധ്യമപ്രവര്‍ത്തകനും ഉണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആഷിഷ് മിശ്രയടക്കം 13 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....