ഡോക്ടർ വന്ദന ദാസ് കൊലക്കേസ് ; സന്ദീപിനെ ചികിത്സിക്കാൻ മടിച്ച് ഡോക്ടർമാർ; ജയിലിൽ പ്രവേശിപ്പിക്കാൻ കഴിയാതെ പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: യുവ ഡോക്ടർ വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ രക്ത പരിശോധന നടത്താൽ വിസമ്മതിച്ച് ഡോക്ടർമാർ. ഇതോടെ പ്രതിയെ കോടതിയിൽ റിമാൻഡ് ചെയ്‌തെങ്കിലും ജയിലിൽ പ്രവേശിപ്പിക്കാൻ കഴിയാതെ പ്രതിസന്ധിയിലാണ്. ഏറെ നേരം അലഞ്ഞതിന് ശേഷമാണ് ഇയാളെ ജയിലിൽ പ്രവേശിപ്പിക്കാനായത്. സ്വകാര്യ ആശുപത്രിയിലാണ് സന്ദീപിന്റെ രക്തപരിശോധന നടത്താനായത്. തുടർന്ന് രാത്രി വൈകിയാണ് സന്ദീപിനെ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചത്. ജയിലിലെ മെഡിക്കൽ ഓഫീസറും സന്ദീപിനെ പരിശോധിച്ചു. ആശുപത്രി സെല്ലിന് അടുത്തുള്ള മുറിയിലാണ് സന്ദീപിനെ പാർപ്പിച്ചിരിക്കുന്നത്.

കനത്ത സുരക്ഷയാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. ഇയാൾ പലപ്പോഴും അബോധാവസ്ഥയിൽ ആണെന്ന് തോന്നിയതായും ജയിൽ അധികൃതർ പറഞ്ഞു. സന്ദീപിനെ കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. കനത്ത പോലീസ് സുരക്ഷയിൽ വീൽചെയറിലാണ് പ്രതിയെ കോടതിയിലെത്തിച്ചത്. കോടതിയിൽ നിന്ന് ആംബുലൻസിൽ പോലീസ് സുരക്ഷയോടെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....