കൊവിഡ് രോഗവ്യാപനം : ഒത്തുചേരുന്നതിനുള്ള നിയന്ത്രണങ്ങള്‍ പുതുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം കുറയാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ മാര്‍ക്കറ്റുകള്‍ അടക്കമുള്ള പൊതുസ്ഥലങ്ങളില്‍ ഒത്തുചേരുന്നതിനുള്ള നിയന്ത്രണങ്ങള്‍ പുതുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു. കൊവിഡ് രോഗം മൂലമുള്ള മരണങ്ങള്‍ കൂടുന്നതും സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇക്കഴിഞ്ഞ വ്യാഴാഴ്ച മാത്രം 31 പേരാണ് മരിച്ചത്. സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപനം കുറയാതെ നില്‍ക്കുന്നത് കൂടി കണക്കിലെടുത്താണ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയറില്‍ (എസ്.ഒ.പി) മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

എസ്.ഒ.പിയില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച്‌ ആരോഗ്യവകുപ്പ് ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളുമായി ആലോചിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. ജനങ്ങള്‍ കൂടുന്ന മാര്‍ക്കറ്റുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമായ പ്രോട്ടോക്കോള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാര്‍ക്കറ്റുകളിലും കടകള്‍ക്കുള്ളിലും പുറത്തും എങ്ങനെയൊക്കെ പെരുമാറണമെന്നത് എസ്.ഒ.പിയില്‍ നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.

ഓരോ മാര്‍ക്കറ്റിലെയും കാര്യങ്ങള്‍ വിലയിരുത്തുന്നതിന് ഒരു സബ് കമ്മിറ്റിയെ നിയോഗിക്കുകയും കൊവിഡ് മാനദണ്ഡങ്ങള്‍ എല്ലാവരും പാലിക്കുന്നുണ്ടെന്ന് കമ്മിറ്റി ഉറപ്പുവരുത്തുകയും വേണം. കടകളുടെയും മറ്റും മുന്നില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നിരക്കുകളില്‍ മാസ്ക് ലഭ്യമാകുന്ന മാസ്‌ക് ഡിസ്പെന്‍സിംഗ് കിയോസ്കുകള്‍ സ്ഥാപിക്കുകയും വേണം. ഇതൊന്നും തന്നെ പാലിക്കപ്പെടുന്നില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. ഇതേതുടര്‍ന്നാണ് എസ്.ഒ.പിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ആരോഗ്യ വകുപ്പിന്റെ ഏറ്റവും പുതിയ കണക്ക് അനുസരിച്ച്‌ സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഏഴ് ദിവസത്തെ രോഗികളുടെ എണ്ണത്തിലുള്ള വര്‍ദ്ധന വയനാട് ജില്ലയില്‍ 24.3 ശതമാനവും ഇടുക്കിയിലേത് 17.8 ശതമാനവും ആണ്. നവംബറില്‍ ഈ ജില്ലകളില്‍ ഇത് യഥാക്രമം അഞ്ച് ശതമാനവും 11 ശതമാനവും ആയിരുന്നു.വോട്ടെടുപ്പ് കൂടി അടുത്ത സാഹചര്യത്തില്‍ രോഗബാധ വര്‍ദ്ധിക്കാനുള്ള സാദ്ധ്യതയേറെയാണ്. ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഇക്കാര്യം കഴിഞ്ഞ ദിവസം സൂചിപ്പിക്കുകയും ചെയ്തിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും സമ്പര്‍ക്ക രോഗികളുടെ എണ്ണവും ഇപ്പോഴും ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...