ചെങ്ങന്നൂരില്‍ തട്ടുകട ഉടമയായ വയോധികന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനിടെ ചെങ്ങന്നൂരില്‍ തട്ടുകട ഉടമയായ വയോധികന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്ലം – തേനി പാതയുടെ വികസനവുമായി ബന്ധപ്പെട്ട് എം.സി റോഡില്‍ പുത്തന്‍വീട്ടില്‍ പടി കവലയ്ക്ക് സമീപമാണ് സംഭവം. ഇല്ലിമല പാലത്തിനോട് ചേര്‍ന്ന് തട്ടുകട നടത്തുന്ന ളാഹശ്ശേരി കണിയാരിക്കല്‍ വീട്ടില്‍ വേണു (60) ആണ് ശനിയാഴ്ച രാവിലെ ആത്മഹത്യാശ്രമം നടത്തിയത്.

ഒഴിപ്പിക്കല്‍ നടപടിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജെ.സി.ബി ഉള്‍പ്പടെയുള്ള സാധനങ്ങളുമായി എത്തിയപ്പോഴാണ് പെട്രോള്‍ ദേഹത്ത് ഒഴിച്ച്‌ ആത്മഹത്യാ ഭീഷണി മുഴക്കിയത്. പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന്​ ഫയര്‍ഫോഴ്സ്​ സ്​ഥലത്തെത്തിയെങ്കിലും പിടികൊടുക്കാതെ ഓടി. തുടര്‍ന്ന്​ അഗ്‌നിശമന സേനാംഗങ്ങള്‍ കീഴ്‌പ്പെടുത്തി പോലീസിന് കൈമാറി. രോഗവും കടബാധ്യതകളുംമൂലം പ്രയാസമനുഭവിക്കുന്ന വ്യക്തിയാണ് വേണുവെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...