ഹോട്ടലുകളിൽ നിന്ന് പഴകിയ ആഹാരസാധനങ്ങൾ പിടികൂടി

For full experience, Download our mobile application:
Get it on Google Play

പുനലൂർ: പട്ടണത്തിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ആഹാരസാധനങ്ങൾ പിടികൂടി നശിപ്പിച്ചു. ടി.ബി ജങ്ഷനിലെ വെജിറ്റേറിയൻ ഉൾപ്പെടെ മൂന്നിടത്തും ചെമ്മന്തൂരിലെ ഒരു ഹോട്ടലിൽനിന്നുമാണ് ഭക്ഷ്യയോഗ്യമല്ലാത്തതും ആരോഗ്യ പ്രശ്നങ്ങൾ ഉളവാക്കുന്നതുമായ പഴകിയ ആഹാരം കണ്ടെടുത്തത്.

ആഴ്ചകളോളം പഴക്കമുള്ള മാംസം, പൂപ്പലായ അച്ചാർ ഉള്‍പ്പെടെ മറ്റ് കറികൾ, പൊറോട്ട, ചപ്പാത്തി തുടങ്ങിയവയാണ് പിടികൂടിയത്. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉളവാക്കുന്ന കൃത്രിമ കൂട്ടുകൾ കറികളിലും മറ്റും ചേർക്കുന്നതായും കണ്ടെത്തി. ക്രമക്കേടുകൾ കണ്ടെത്തിയ ഹോട്ടലുകളുടെ നടത്തിപ്പുകാർക്ക് പിഴ ചുമത്തി താക്കിതു നൽകി. ശബരിമല സീസൺകൂടി കണക്കിലെടുത്താണ് അധികൃതർ പരിശോധനക്കെത്തിയത്. പഴകിയ ആഹാരം വിൽപന, വിലവിവര പട്ടിക പ്രസിദ്ധീകരിക്കാതിരിക്കൽ, വൃത്തിഹീനമായ അന്തരീക്ഷം തുടങ്ങിയവക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പോലീസ് കഥാപാത്രങ്ങൾക്ക് വേറിട്ട മുഖം നൽകിയ നടൻ രാജശേഖരൻ അന്തരിച്ചു

0
കോട്ടയം : മലയാള സിനിമയിൽ പോലീസ് കഥാപാത്രങ്ങൾക്ക് വേറിട്ട മുഖം നൽകിയ...

നിയമസഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് നടത്തിയ സംഭാഷണത്തെ അപകീർത്തികരമായി പ്രചരിപ്പിച്ചുവെന്ന് കെ.എൻ. ബാലഗോപാൽ

0
ന്യൂഡൽഹി: നിയമസഭാ സമ്മേളന കാലയളവിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് നടത്തിയ...

ജാനകിയമ്മക്ക് മൈസൂരുവിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

0
മൈസൂരു : സ്വരമാധുരിയുടെ ജാനകി യുഗം അവസാനിച്ചു. തെന്നിന്ത്യൻ വാനമ്പാടിക്ക് നെഞ്ചുരുകി...

ടിവികെയെ ഇന്‍ഡ്യ’ മുന്നണിയുടെ ഭാഗമാക്കാനുള്ള വിസികെയുടെ മധ്യസ്ഥശ്രമങ്ങൾ പരസ്യമായി തള്ളി ഡിഎംകെ

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ തമിഴക വെട്രി കഴകത്തെ (ടിവികെ) ദേശീയ...