ഭർതൃ മാതാവിനെ വെട്ടിക്കൊന്നു; മരുമകൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

എറണാകുളം : മൂവാറ്റുപുഴയില്‍ ഭര്‍തൃമാതാവിനെ മരുമകള്‍ വെട്ടിക്കൊന്നു. മേക്കടമ്പിലാണ് സംഭവം നടന്നത്. മേക്കടമ്പ് സ്വദേശിനി അമ്മിണിയാണ് കൊല്ലപ്പെട്ടത്. 85 വയസായിരുന്നു. മരുമകള്‍ പങ്കജ(55)ത്തെ പോലീസ് അറസ്റ്റ് ചെയ്തു. പങ്കജം മാനസികരോഗിയാണെന്നാണ് പോലീസ് പറയുന്നത്. കൊലപ്പെടുത്തിയത് കഴുത്തിനും തലയിലും വെട്ടിയാണ്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം നടന്നത്. ഭർതൃമാതാവായ അമ്മിണിയെ വെട്ടിക്കൊന്നതിന് ശേഷം മരുമകൾ തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിലെത്തി കാര്യം പറയുകയായിരുന്നു.

തുടർന്ന് വീട്ടിലേക്ക് എല്ലാവരും ഓടിയെത്തി. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അമ്മിണിയെ മൂവാറ്റുപുഴ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചു. നിലവിൽ മൃതദേഹം മൂവാറ്റുപുഴ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. വർഷങ്ങളായി മാനസിക രോ​ഗത്തിന് ചികിത്സ തേടിയിരുന്നയാളാണ് പ്രതിയായ പങ്കജം എന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ മെഡിക്കൽ പരിശോധനകളെല്ലാം പൂർത്തിയായിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....