ലഹരിക്കെതിരെ ഗോൾ വർഷവുമായി ഓമല്ലൂര്‍ ആര്യഭാരതി ഹൈസ്കൂള്‍

For full experience, Download our mobile application:
Get it on Google Play

ഓമല്ലൂര്‍ : ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിലെ കുട്ടികൾ ലോകകപ്പ് ആവേശവും ലഹരി വിരുദ്ധ സന്ദേശവും സമന്വയിപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച ” ലഹരിക്കെതിരെ ഗോൾവർഷം ” എന്ന പരിപാടി ശ്രദ്ധേയമായി. സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടി പത്തനംതിട്ട ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽ കുമാർ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു.
ലോകകപ്പിന്റെ ഭാഗമായി പത്താം ക്ലാസിലെ കുട്ടികൾ ചേർന്ന് പ്രദർശിപ്പിച്ച 40 അടി ഉയരമുള്ള ലോകകപ്പ് ഫുട്ബോൾ ഫ്ലക്സ് പ്രത്യേക ശ്രദ്ധ ആകർഷിച്ചു. ഇത്തരത്തിലുള്ള മൂന്നു ഫ്ലക്സുകൾ ആണ് കുട്ടികൾ ചേർന്ന് സ്ഥാപിച്ചത്. ലഹരിക്കെതിരെ ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് സമീപവാസികളും ഓട്ടോറിക്ഷ സുഹൃത്തുക്കളും ഗോളടിയിൽ പങ്കാളികളായി.

പരിപാടിയിൽ വിദ്യാർത്ഥികൾ ലഹരിവസ്തുക്കളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവൽക്കരണ സന്ദേശങ്ങൾ ഉയർത്തിപ്പിടിക്കുകയും ലഹരിവിമുക്ത സമൂഹം സൃഷ്ടിക്കുന്നതിനുള്ള പ്രതിജ്ഞ എടുക്കുകയും ചെയ്തു. ഗോളടിക്കൽ പ്രവർത്തനത്തിലൂടെ ലഹരിയെ ജീവിതത്തിൽ നിന്ന് അകറ്റിനിർത്തേണ്ടതിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയായിരുന്നു ലക്ഷ്യം. വ്യാപാരി വ്യവസായി ഏകോപന സമിതി ഓമല്ലൂര്‍ യൂണിറ്റ് പ്രസിഡന്റ് ബെഞ്ചമിൻ സാമുവേൽ, സെക്രട്ടറിയേറ്റ് അംഗം ലിജോ ബേബി, ലിറ്റിൽ കൈറ്റ്സ് കോഡിനേറ്റർ ഗിരീഷ് കുമാർ, സ്കൂൾ പ്രഥമാധ്യാപകൻ ഫിബി അഗസ്റ്റസ് മാത്യു എന്നിവർ സംസാരിച്ചു. ലഹരിയുടെ അപകടങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്താനും യുവതലമുറയെ ലഹരിയിൽ നിന്ന് അകറ്റിനിർത്താനും ഇത്തരം പ്രവർത്തനങ്ങൾ സഹായകമാകുമെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...