ഓമല്ലൂര്‍ വയല്‍ വാണിഭം കാര്‍ഷിക വിപണന മേളയും സെമിനാറും സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചരിത്ര പ്രസിദ്ധമായ ഓമല്ലൂര്‍ വയല്‍ വാണിഭത്തോട് അനുബന്ധിച്ച് കാര്‍ഷിക വിപണന മേളയും കാര്‍ഷിക സെമിനാറും സംഘടിപ്പിച്ചു. എല്ലാ വര്‍ഷവും മീനമാസം ഒന്നിന് ആരംഭിച്ച് ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന വിപണന മേളയാണ് നടക്കുന്നത്. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് സ്മിത സുരേഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ അഡ്വ. എസ് . മനോജ് കുമാര്‍, ഷാജി തോമസ്, സാലി തോമസ്, പാടശേഖര സമിതി പ്രസിഡന്റ് പി.ആര്‍ പ്രസന്നകുമാരന്‍ നായര്‍, കൃഷി ഓഫീസര്‍ റ്റി.സ്മിത എന്നിവര്‍ പ്രസംഗിച്ചു. മീനമാസം ഒന്നിന് ആരംഭിച്ച് ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന വാണിഭത്തിന്റെ വിപണന മേളയില്‍ ചേന, കാച്ചില്‍, കിഴങ്ങു വര്‍ഗങ്ങള്‍, ഫലവൃക്ഷങ്ങളുടെ നടീല്‍ വസ്തുക്കള്‍, വെങ്കല പാത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങി നിരവധി ഇനങ്ങളാണ് ലഭ്യമാവുന്നത്. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിലാണ് വയല്‍ വാണിഭം സംഘടിപ്പിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വേദനസംഹാരി’യെന്ന് പറഞ്ഞ് മുഹറം ഘോഷയാത്രയിൽ വിതരണം ചെയ്തത് വിഷഗുളിക ; 11 പേർ ആശുപത്രിയിൽ

0
മുംബൈ: മുഹറം ഘോഷയാത്രയ്ക്കിടെ ‘വേദനസംഹാരിയും പ്രതിരോധശേഷി വർധിപ്പിക്കുന്ന മരുന്നുമാണ്’ എന്ന വ്യാജേന...

ആർഎസ്എസിനെതിരേ അപകീർത്തികരമായ പരാമർശം ; മന്ത്രി പ്രിയങ്ക് ഖാർ​ഗെയ്ക്കും കോൺ​ഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാടിനും...

0
ബെം​ഗളൂരു: ആർഎസ്എസിനെതിരേ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ കർണാടകയിലെ മന്ത്രി പ്രിയങ്ക്...

മഴ : തിരുവനന്തപുരം ജില്ലയിൽ പ്രത്യേക മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ...

ഏഴാം ക്ലാസുകാരനെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കൂടുതൽ നടപടികളിലേക്ക് കടന്ന് അധികൃതർ

0
ഇടുക്കി : ഇടുക്കി അണക്കര സർക്കാർ സ്കൂളിൽ ഏഴാം ക്ലാസുകാരനെ അധ്യാപകൻ...