കാര്‍ഷിക മേഖലയ്ക്കും ടൂറിസത്തിനും മുന്‍തൂക്കം നല്‍കി ഓമല്ലൂര്‍ പഞ്ചായത്ത് ബജറ്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാര്‍ഷിക മേഖല, വെളളപൊക്ക നിവാരണം, ചെറുകിട ജലസേചനം, ടൂറിസം, ശുചിത്വം തുടങ്ങിയ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി ഓമല്ലൂര്‍ പഞ്ചായത്തിലെ 2022-23 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് സ്മിത സുരേഷ് അവതരിപ്പിച്ചു. മുന്‍ബാക്കി ഉള്‍പ്പെടെ 13 കോടി 46 ലക്ഷം രൂപ വരവും, 13 കോടി 22 ലക്ഷം രൂപ ചിലവും , 23 ലക്ഷം മിച്ചവുമാണ് ബജറ്റ് പ്രതീക്ഷിക്കുന്നത്. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്ലാ വിഭാഗങ്ങള്‍ക്കും വീട് നിര്‍മ്മാണത്തിന് ഒന്നരകോടി രൂപയും , നെല്‍കൃഷിക്ക് 5 ലക്ഷം രൂപയും, കുടിവെളളത്തിന് 10 ലക്ഷം രൂപയും , മരുന്ന് വാങ്ങുന്നതിന് 12 ലക്ഷം രൂപയും നീക്കി വെച്ചു. അങ്കണവാടി പോഷകാഹാരം 11 ലക്ഷം, മൃഗസംരക്ഷണം 5 ലക്ഷം, ശുചിത്വം 32 ലക്ഷം, റോഡ് മെയിന്റനന്‍സ് ഒരു കോടി 60 ലക്ഷം രൂപ, നോണ്‍ റോഡിന് 59 ലക്ഷം രൂപയും എം.ജി.എന്‍.ആര്‍.ഇ.ജി.എസ് നായി ഒന്നേകാല്‍ കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

കൂടാതെ, പഞ്ചായത്ത് ആസ്ഥാനം വെളളപ്പൊക്ക ഭീഷണി നേരിടുന്നതിനാല്‍ ഒരു ചെറുവള്ളം വാങ്ങാനും ബജറ്റില്‍ തീരുമാനമുണ്ട്. പൊതുശ്മശാനം,. വയോജന ക്ലബ്, യോഗ പരിപാലനം, സൗരോര്‍ജ്ജ പ്ലാന്റ് തുടങ്ങിയവയും ലക്ഷ്യമിടുന്ന ബജറ്റാണിത്. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോണ്‍സണ്‍ വിളവിനാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബജറ്റ് യോഗത്തില്‍ വിവിധ പഞ്ചായത്തംഗങ്ങള്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

0
​ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക്...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...