വിമാനത്താവളങ്ങൾക്കും വ്യോമപാതകൾക്കും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെത്തുടർന്ന് ഒമാൻ എയറും സലാം എയറും നിരവധി സർവീസുകൾ റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

മസ്കത്ത്: മേഖലയിലെ വിമാനത്താവളങ്ങൾക്കും വ്യോമപാതകൾക്കും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെത്തുടർന്ന് ഒമാൻ എയറും സലാം എയറും നിരവധി സർവീസുകൾ റദ്ദാക്കി. മാർച്ച് 6 മുതൽ മാർച്ച് 8 വരെയുള്ള ദിവസങ്ങളിൽ ഒമ്പത് ന​ഗരങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയതെന്ന് ഒമാൻ എയർ അറിയിച്ചു. ദുബൈ, കുവൈത്ത് സിറ്റി, മനാമ, ദോഹ, ദമ്മാം, ഖസബ്, അമ്മാൻ, കോപ്പൻഹേഗൻ, ബാഗ്ദാദ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് റദ്ദാക്കിയത്. മറ്റു സർവീസുകൾ നിലവിൽ നിശ്ചയിച്ച പ്രകാരം പ്രവർത്തനം നടത്തുമെങ്കിലും സമയക്രമത്തിൽ മാറ്റങ്ങളോ താമസമോ ഉണ്ടായേക്കാമെന്നും ഒമാൻ എയർ വ്യക്തമാക്കി.

ഏഴ് വിവിധ വിദേശ ന​ഗരങ്ങളിലേക്കുള്ള സർവീസുകളാണ് സലാം എയർ താത്കാലികമായി നിർത്തിവെച്ചത്. ഇറാൻ, ഇറാഖ്, ലെബനാൻ എന്നീ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ മാർച്ച് 28 വരെ റദ്ദാക്കി. കുവൈത്ത് സിറ്റി, ഷാർജ, ദോഹ, ദമ്മാം നഗരങ്ങളിലേക്കുള്ള സർവീസുകൾ മാർച്ച് 20 വരെയും നിർത്തിവെച്ചു. പ്രദേശിക സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് അറിയിപ്പുകളിൽ മാറ്റം ഉണ്ടായേക്കാമെന്നും എയർലൈനുകൾ വ്യക്തമാക്കി. അപ്ഡേറ്റുകൾ എയർലൈനുകളുടെ ഔദ്യോ​ഗിക പേജുകൾ വഴി അറിയിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....