മസ്‌ക്കറ്റ്: ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാന്‍ എയര്‍ വിവിധ രാജ്യങ്ങളിലേക്കുള്ള നിരവധി സര്‍വീസുകള്‍ ജനുവരി 31 വരെ റദ്ദാക്കി. കേരളത്തിലേക്കടക്കമുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ക്ക് ഒമാന്‍ സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുന്ന സാഹചര്യ ത്തിലാണ് സര്‍വീസ് നിര്‍ത്തി വെയ്ക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ എത്യോപ്യയില്‍ നടന്ന വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
മുന്‍കൂട്ടി ടിക്കറ്റ് ബുക്ക്‌ചെയ്ത യാത്രക്കാര്‍ക്ക് പകരം വിമാനങ്ങളിലോ മറ്റ് സര്‍വീസുകളിലോ യാത്ര സൗകര്യം ഏര്‍പ്പെടുത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. മുംബൈ, ഹൈദരാബാദ്, ദുബായ്, മദീന, സലാല, ദില്ലി, ബഹ്‌റൈന്‍, ദമ്മാം, ബാങ്കോങ്ക് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.