ന്യൂഡൽഹി: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഉപഭോക്താക്കൾക്ക് ഗുണകരമായ രീതിയിൽ ഡി.ടി.എച്ച് നിയമങ്ങളിൽ ഭേദഗതി വരുത്തി. ഫ്രീ-ടു-എയർ ചാനലുകളുടെ എണ്ണം വർധിപ്പിക്കുകയും ബൊക്കെ പേ ചാനലുകളുടെ നിരക്ക് കുറച്ചുമുള്ള പുതിയ വ്യവസ്ഥകൾ 2020 മാർച്ച് 1 ന് പ്രാബല്യത്തിൽ വരും. നെറ്റ്‌വർക്ക് കപ്പാസിറ്റി ഫീസിൽ (എൻ.സി.എഫ്) 130 രൂപയിൽ ലഭ്യമായിരുന്ന 100 ചാനലുകൾ 200 ആക്കി വർധിപ്പിച്ചു. നികുതി ഉൾപ്പെടെ 154 രൂപയ്ക്കു 100 ചാനലുകൾ ലഭ്യമായിരുന്നിടത്തു അതേ ചിലവിൽ 200 ചാനലുകൾ എന്നതാണ് പുതിയ പരിഷ്കരണത്തിന്റെ പ്രത്യേകത. ബൊക്കെ പായ്ക്കിൽ ഉൾപ്പെടുന്ന പേ ചാനലുകളുടെ പരമാവധി നിരക്ക് 12 രൂപയിൽ കൂടരുതെന്നും ട്രായ് നിർദ്ദേശിച്ചിട്ടുണ്ട്.
ഡി.ടി.എച്ച് നിയമങ്ങളിൽ ഭേദഗതി വരുത്തി ട്രായ്
RECENT NEWS
Advertisment