കൊച്ചി: ഹ്യുണ്ടായ് പുറത്തിറക്കുന്ന പുതിയ സെഡാൻ മോഡലായ ഓറയുടെ ആഗോള ലോഞ്ചിംഗ് ജനുവരി 21 ന്. ബി.എസ്-6 മലിനീകരണ ചട്ടങ്ങൾ പാലിക്കുന്ന പെട്രോൾ ഡീസൽ എൻജിനുകൾ ഉള്ള ഓറയുടെ ബുക്കിംഗ് ഇതിനകം ആരംഭിച്ചു. 1000 രൂപ കൊടുത്ത് ആവശ്യക്കാർക്ക് ഓറ ബുക്ക് ചെയ്യാം. ഹ്യുണ്ടായിയാണ് ബി.എസ്-6 ൽ 1.2 ലിറ്റർ ഡീസൽ എൻജിൻ അവതരിപ്പിക്കുന്ന ആദ്യ നിർമ്മാതാക്കൾ. 1.2 ലിറ്റർ പെട്രോൾ എൻജിൻ, 1.0 ലിറ്റർ ടർബോ എൻജിൻ എന്നിങ്ങനെ 2 എഞ്ചിനുകളാണ് ഓറയ്ക്കുള്ളത്. ആകർഷകമായ 5 നിറങ്ങളിലാണ് ഓറ വിപണിയിൽ ലഭ്യമാക്കുന്നത്.
ഹുണ്ടായ് ഓറ : ജനുവരി 21 ന് ആഗോള ലോഞ്ചിംഗ്
RECENT NEWS
Advertisment