മസ്കത്ത്: ഒമാനിലെ ദാഖിലിയ ഗവർണറേറ്റിൽ ഉണ്ടായ വാഹനാപകടത്തിൽ ആറുപേർ മരിച്ചു. അപകടത്തിൽ 18 പേർക്ക് പരുക്കേറ്റതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. പരുക്കേറ്റവരിൽ എട്ടുപേരുടെ നില ഗുരുതരമാണ്. സമാഇൽ വിലായത്തിലെ അൽ-മഹൽ പ്രദേശത്ത് വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. അപകടത്തിൽപ്പെട്ടവരെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. അപകടത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചും മറ്റ് വിശദാംശങ്ങളെക്കുറിച്ചും അന്വേഷണം തുടരുകയാണെന്നാണ് റിപ്പോർട്ട്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































