ആകെയുള്ളത് ക്രഡിറ്റാണ്, അതും തട്ടിയെടുക്കുന്നു : പ്രിയയ്‌ക്കെതിരെ വീണ്ടും ഒമര്‍ ലുലു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പ്രിയ വാര്യരെ സിനിമ രംഗത്ത് എത്തിച്ച സിനിമയാണ് ‘ഒരു അഡാര്‍ ലൌവ്’. ഈ ചിത്രത്തിന്‍റെ സംവിധായകന്‍ ഒമര്‍ ലുലു പ്രിയയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റ് അടുത്തിടെ വൈറലായിരുന്നു. ഒരു അഡാര്‍ ലൌവ് സിനിമയിലെ സൈറ്റ് അടി രംഗത്തിലൂടെയാണ് പ്രിയ പ്രശസ്തിയായത്. തുടര്‍ന്ന് ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും വൈറലായി. അന്യഭാഷ ചിത്രങ്ങളില്‍ അടക്കം നായികയായി. എന്നാല്‍ അടുത്തിടെ പേര്‍ളി മാണി ഷോ എന്ന ടോക്ക് ഷോയില്‍ തന്‍റെ ലൈവ് എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി പ്രിയ അഭിമുഖം നല്‍കിയിരുന്നു. നടി മംമ്ത മോഹന്‍ദാസും പ്രിയയ്ക്കൊപ്പം ഈ അഭിമുഖത്തില്‍ ഉണ്ടായിരുന്നു. ഒരു അഡാര്‍ ലൌവിലെ വൈറലായ രംഗത്തിന്‍റെ ഫോട്ടോ കാണിച്ച് ഇത് ഓര്‍മ്മയുണ്ടോ എന്ന് പേര്‍ളി ചോദിച്ചു.

അഞ്ച് വര്‍ഷമായി എന്ന് പറഞ്ഞ പ്രിയ. അന്ന് അത് താന്‍ ഇത് സ്വന്തമായി ചെയ്തതാണ് എന്നും. സംവിധായകന്‍റെ നിര്‍‍ദേശത്താല്‍ അല്ലെന്നും പറഞ്ഞു. വൈറലാകാന്‍ സ്വന്തം കൈയ്യില്‍ നിന്നും ഇത് ഇട്ടാല്‍ മതിയെന്ന് പേര്‍ളിയും പറയുന്നുണ്ട്. എന്നാല്‍ ഈ വീഡിയോ വൈറലായതോടെയാണ് ഒമര്‍ ലുലു രംഗത്ത് എത്തിയത്. പേര്‍ളിയുടെ അഭിമുഖത്തിലെ പ്രിയയുടെ സംഭാഷണമാണ് ഒമര്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആദ്യം. എന്നാല്‍ രണ്ടാം ക്ലിപ്പ് അഞ്ച് വര്‍ഷം മുന്‍പ് വൈറലായ രംഗം ഒമര്‍ലുലുവിന്‍റെ നിര്‍ദേശത്തില്‍ ചെയ്തതാണ് എന്ന് ഒരു ടിവി ഷോയില്‍ പ്രിയ പറയുന്നതാണ്. ആ ടിവി ഷോയില്‍ ഒമറും പ്രിയയ്ക്കൊപ്പം ഉണ്ട്.

“അഞ്ച് വർഷം ആയി പാവം കുട്ടി മറന്നതാവും വല്ല്യചന്ദനാദി ഓർമ്മകുറവിന് ബെസ്റ്റാ” എന്ന ക്യാപ്ഷനും ഒമര്‍ നല്‍‍കിയിട്ടുണ്ട്. ഇതിന് പുറമേ വല്ല്യചന്ദനാദി എണ്ണയുടെ കുപ്പിയും ഒമര്‍ മറ്റൊരു പോസ്റ്റില്‍ ഇട്ടിരുന്നു. ഈ സംഭവത്തിന് ശേഷം പുതിയൊരു അഭിമുഖത്തില്‍ താന്‍ എന്തുകൊണ്ട് പോസ്റ്റ് ഇട്ടുവെന്ന് വിശദീകരിക്കുകയാണ് ഒമര്‍.

“നമ്മള്‍ ഒരു ഫിലിം ചെയ്യുമ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ റീച്ച് ലഭിക്കുന്നതും. ലാഭം ഉണ്ടാകുന്നതും അതില്‍ അഭിനയിക്കുന്നവര്‍ക്കാണ്. അതിന്‍റെ ഫെയിം അവര്‍ക്കാണ്. പുതുമുഖങ്ങള്‍ക്ക് ഒരു ഫിലിം അഭിനയിച്ച് ഹിറ്റായി കഴിയുമ്പോള്‍ അടുത്ത പടത്തിന്‍റെ പ്രതിഫലം. പരസ്യങ്ങള്‍, ഇന്‍സ്റ്റഗ്രാം എന്നിങ്ങനെ വിവിധ വഴിയില്‍ പണം കിട്ടും. പ്രിയയ്ക്ക് തന്നെ 40 ലക്ഷം ഫോളോവേര്‍സാണ് ഒരു ദിവസം കൊണ്ട് കൂടിയത്.

പിന്നെയുള്ള ഡയറക്ടര്‍ക്കും ബാക്കിയുള്ള ടെക്നീഷ്യന്മാര്‍ക്കും ആകെ കിട്ടുന്നത് അതിന്‍റെ ക്രഡിറ്റാണ്. ശരിക്കും നടന്മാര്‍ക്കാണ് കൂടുതല്‍ ബെനിഫിറ്റ് ലഭിക്കുന്നത്. പ്രിയ എന്‍റെ അടുത്ത് ഒരു ഡയലോഗ് വേണം എന്ന് പറഞ്ഞാണ് വന്നത്. ഇത് വഴി പണം എല്ലാം കിട്ടിയ ശേഷം പണം ഉണ്ടായിട്ടെന്തിനാണ് എന്ന ഡയലോഗ് അടിക്കും പോലെയാണ് ഇപ്പോള്‍. അതില്‍ നിന്ന് എല്ലാം കിട്ടിയ ശേഷം അതിന് വില ഉണ്ടാകില്ല. അത് ഞാന്‍ കൈയ്യില്‍ നിന്നും ഇട്ടതാണെന്ന് പറയും. ശരിക്കും ഞങ്ങള്‍ ചെയ്ത ഒരു ജോലിയെ തട്ടിയെടുക്കുകയാണ് ഇവിടെ ചെയ്യുന്നത്.

നമ്മുക്ക് ഒരു പടത്തില്‍ നിന്നും ആകെ ലഭിക്കുന്നത് ആ പടം ചെയ്തു എന്ന ക്രഡിറ്റാണ്. അത് പോലും നമ്മുടെ കൈയ്യില്‍ നിന്ന് കൊണ്ടുപോകുമ്പോള്‍ എന്താണ് പറയുക. ഡെന്നീസ് ജോസഫ് സാറിനെ ഞാന്‍ മുന്‍പ് കണ്ടപ്പോള്‍ മമ്മൂക്ക വിളിച്ച അനുഭവം പറഞ്ഞു. 34 കൊല്ലത്തിന് ശേഷം നിറക്കൂട്ടിന്‍റെ കഥ പറഞ്ഞ സ്ഥലത്ത് മമ്മൂക്ക എത്തിയപ്പോള്‍ അത് ഓര്‍ത്ത് ഡെന്നീസ് ജോസഫ് സാറിനെ വിളിച്ചു.

അദ്ദേഹത്തെപ്പോലുള്ള മഹാന്മാര്‍ അങ്ങനെ ചെയ്യുമ്പോഴാണ് ഈ പുതിയ ആള്‍ക്കാര്‍ അത് കൈയ്യില്‍ നിന്ന് ഇട്ടതാണ്, അവര്‍ക്ക് ഓര്‍മ്മയില്ല എന്നൊക്കെ പറയുന്നത്” – ഒമര്‍ പറയുന്നു. ഇതൊക്കെ കാണുമ്പോള്‍ മനുഷ്യരല്ലെ നമ്മുക്ക് വിഷമം വരും. അതാണ് അത്തരം ഒരു പോസ്റ്റ് ഇട്ടത്. ഇത് എവിടെ എങ്ങനെ ഷൂട്ട് ചെയ്തു എന്നതൊക്കെ എല്ലാവര്‍ക്കും അറിയാം. ആ രംഗം കൃത്യമായി പ്ലാന്‍ ചെയ്ത് എടുത്തതാണെന്നും ഒമര്‍ ലുലു മാധ്യമങ്ങൾക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ചർച്ച ഇന്ന് മുതൽ നിയമസഭയിൽ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിന്മേലുള്ള പൊതുചർച്ചയ്ക്ക് ഇന്ന് സംസ്ഥാന നിയമസഭയിൽ...

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...