Sunday, April 21, 2024 3:25 pm

വിദ്യയുടെ പിഎച്ച്ഡി പ്രവേശനം ; സംവരണ അട്ടിമറിയിൽ കേസെടുത്ത് എസ് സി, എസ് ടി കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെ. വിദ്യയുടെ പിഎച്ച് ഡി പ്രവേശനത്തിൽ കേസെടുത്ത് എസ്‍സി, എസ് ടി കമ്മീഷൻ. സംവരണം അട്ടിമറിച്ചുള്ള നിയമനത്തിൽ ആണ് എസ് സി, എസ് ടി കമ്മീഷൻ കേസെടുത്തിരിക്കുന്നത്. 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ കാലടി സർവ്വകലാശാല രജിസ്ട്രാർക്ക് നിർദേശം നൽകിയിട്ടുണ്ട്. വിദ്യയുടെ പി.എച്ച്ഡി പ്രവേശനം സംബന്ധിച്ച ആരോപണത്തില്‍ അന്വേഷണത്തിന് കാലടി സർവകലാശാല വിസി നിർദേശം നല്‍കിയിട്ടുണ്ട്.

Lok Sabha Elections 2024 - Kerala

സംവരണ മാനദണ്ഡങ്ങൾ ലംഘിച്ചോയെന്ന് പരിശോധിക്കണം. അന്വേഷണത്തിന് സിൻഡിക്കേറ്റ് ഉപസമിതിയെ ചുമതലപ്പെടുത്തുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിസിയുടെ നടപടി. സംവരണത്തിന് അർഹതയുളള അപേക്ഷകരെ ഒഴിവാക്കിയാണോ വിദ്യയ്ക്ക് പ്രവേശനം നൽകിയത് എന്നതാകും പ്രധാനമായും പരിശോധിക്കുക. പിഎച്ച് ഡി പ്രവേശനവുമായി ബന്ധപ്പെട്ടുളള രേഖകൾ മലയാളം വിഭാഗത്തിൽ നിന്ന് ശേഖരിച്ച് പരിശോധിക്കും.

2019 ലെ മലയാളം വിഭാഗം പിഎച്ച്ഡിയ്ക്കുളള ആദ്യത്തെ പത്തു സീറ്റിന് പുറമേയാണ് അഞ്ചു പേരെക്കൂടി തെരഞ്ഞെടുത്തത്. ഇതിൽ പതിനഞ്ചാമതായിട്ടാണ് വിദ്യ കടന്നുകൂടിയത്. ആകെയുളള സീറ്റിൽ ഇരുപത് ശതമാനം എസ് സി/എസ് ടി സംവരണമെന്നാണ് ചട്ടം. എന്നാൽ ഈ ചട്ടം പാലിക്കാതെയാണ് വിദ്യയെ ഉൾപ്പെടുത്തിയെന്നാണ് ആക്ഷേപം. എന്നാൽ ആദ്യത്തെ പത്തിനു മാത്രമാണ് സംവരണം ബാധകമെന്നാണ് മുൻ വിസിയുടെ നിലപാട്. ശേഷിക്കുന്ന അഞ്ച് സീറ്റിന് സംവരണ തത്വം ബാധകമല്ല. ഇതിനെതിരെ സർവകലാശാല എസ് സി/എസ് ടി സെൽ നൽകിയ റിപ്പോർട്ടിന് നിയമപരമായ നിലനിൽപ്പില്ലെന്നും മുൻ വിസി പറയുന്നു. എന്നാൽ മുഴുവൻ സീറ്റുകൾക്കും സംവരണം ബാധകമാണെന്നും എസ്/ എസ്ടി സെല്ലിനെ നിയമിച്ചത് വൈസ് ചാൻസലാറാണെന്നുമാണ് മറുവാദം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പക്ഷിപ്പനി ; കേരള അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്നാട്

0
തിരുവനന്തപുരം : ആലപ്പുഴയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത പശ്‌ചാത്തലത്തിൽ കേരള അതിർത്തിയിൽ...

ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ വേനൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യത. ഉച്ചയ്ക്ക് ശേഷം...

യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ കേസെടുത്ത് തിരുവനന്തപുരം സൈബർ പോലീസ്

0
തിരുവനന്തപുരം : തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ കേസെടുത്ത് തിരുവനന്തപുരം...

മത സാഹോദരത്വം വളർത്തുന്നതിൽ ഗുരുദേവ ദർശനങ്ങൾക്ക് പ്രസക്തി ഏറെ : ഡെപ്യൂട്ടി സ്പീക്കർ

0
അടൂർ : മത സാഹോദരത്വം വളർത്തുന്നതിൽ ഗുരുദേവ ദർശനങ്ങൾക്ക് പ്രസക്തി ഏറെയാണന്ന്...