റബര്‍ വിലയ്ക്ക് തിരിച്ചടിയായി ഒമിക്രോണ്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഉത്‌പാദനക്കുറവ് മൂലം മികച്ച ഉയരത്തിലേക്ക് കുതിച്ച റബര്‍വിലയ്ക്ക് തിരിച്ചടിയായി ഒമിക്രോണ്‍ ഭീതി. കിലോയ്ക്ക് 190 രൂപയ്ക്കുമേല്‍ എത്തിയ വില, ഇന്നലെ ആര്‍.എസ്.എസ് 5ന് 184 രൂപയിലേക്ക് വീണു. 187 രൂപയാണ് ആര്‍.എസ്.എസ്-നാലിന്. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വിപണിപ്രവര്‍ത്തനങ്ങളെ നിര്‍ജീവമാക്കുമോയെന്ന ആശങ്കയാണ് വ്യാപാരികള്‍ക്കും കര്‍ഷകര്‍ക്കുമുള്ളത്.

മഴമാറി ടാപ്പിംഗ് വീണ്ടും തുടങ്ങുന്നതോട ഉത്‌പാദനം ഉയരും ഇതോടെ വില ഇനിയും താഴ്‌ന്നേക്കുമെന്ന ആശങ്കയുമുണ്ട്. വിലയുടെ ഏറ്റക്കുറച്ചിലുകള്‍ റബര്‍ ഉത്പാദക മേഖലയെ വലയ്ക്കുന്നതിനാല്‍ താങ്ങുവില ഉയര്‍ത്തി വിലസ്ഥിരതാപദ്ധതി നടപ്പാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. താങ്ങുവില 200 രൂപയാക്കുമെന്ന ബഡ്‌ജറ്റ് പ്രഖ്യാപനം ഇനിയും നടപ്പായിട്ടില്ല.

താങ്ങുവിലയും വിപണിവിലയും തമ്മിലെ അന്തരം കര്‍ഷകര്‍ക്ക് സബ്സിഡിയായി നല്‍കുന്ന പദ്ധതിയാണിത്. റബറിന് 250 രൂപ താങ്ങുവില നിശ്ചയിക്കണമെന്ന് തോമസ് ചാഴിക്കാടന്‍ എം.പി. പറഞ്ഞു. ഒരു കിലോ റബര്‍ ഉത്‌പാദിപ്പിക്കാന്‍ 172 രൂപ ചെലവ് വരുമെന്നാണ് റബര്‍ ബോര്‍ഡിന്റെ കണക്ക്. ഈ സാഹചര്യത്തില്‍, താങ്ങുവില ഉയര്‍ത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...