ജോലി കഴിഞ്ഞ് മടങ്ങിയ നഴ്‌സിനെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ :  തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഡ്യൂട്ടി കഴിഞ്ഞ് തിരികെ വീട്ടിലേയ്ക്ക് പോയ കല്ലിശ്ശേരി സ്വദേശിയായ യുവതിയ്ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. എം സി റോഡിൽ പറയനക്കുഴിക്ക് സമീപം എത്തിയപ്പോൾ യുവതിയുടെ സ്കൂട്ടറിൽ രണ്ട് യുവാക്കൾ ഓടിച്ച ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്. യുവതിയുടെ സ്കൂട്ടറിന്‍റെ ഹാന്‍ഡിൽ ഭാഗത്ത് തട്ടി. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവതിക്ക് മൂക്കിനു പൊട്ടലും മുഖത്ത് മുറിവുമേറ്റു.

ശബ്ദം കേട്ട് തൊട്ടടുത്ത കടകളിൽ നിന്നും ആളുകൾ ഓടിയെത്തുന്നതു കണ്ട് ഇവര്‍ ബൈക്ക് ഉപേക്ഷിച്ച് ഓടി. എന്നാൽ അല്പസമയത്തിനു ശേഷം മറ്റൊരു പൾസർ ബൈക്ക് എം സി റോഡിലൂടെ അക്രമികളുടെ അരികിൽ വന്ന് നിന്നു. ഇരുവരും ആ ബൈക്കിൽ കയറി പോയതായാണ് ദൃക്സാക്ഷികൾ പറയുന്നത്. ചെങ്ങന്നൂർ ഭാഗത്തേക്ക് അതിവേഗം ഈ ബൈക്ക് പോയത്. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് ചെങ്ങന്നൂരിൽ നിന്നും പോലീസ് എത്തി ബൈക്ക് കസ്റ്റഡിയിലെടുത്തു.

ഉപേക്ഷിക്കപ്പെട്ട ബൈക്ക് പാറശാല സ്വദേശിയുടെതാണെന്ന് പോലീസ് പറഞ്ഞു. ഉടമയെ കുറിച്ചും അന്വേഷിച്ചു വരുന്നു. ഇതിന്‍റെ മുൻവശത്തെ നമ്പർ പ്ലേറ്റ് ഒടിച്ച് മടക്കിയ നിലയിലാണ്. കേസ് എടുത്തു പ്രതികളെ പറ്റി കൂടുതൽ വിവരം അന്വേഷിച്ചു വരുന്നുതായി പോലീസ് പറഞ്ഞു. സ്ഥലത്തെത്തിയ യുവതിയുടെ ഭർത്താവും നാട്ടുകാരും ചേർന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. അപകടം മോഷണശ്രമമാണെന്ന സംശയത്തിലാണ് നാട്ടുകാരുള്ളത്. സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ചു വരുന്നതായി പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...