ഒമിക്രോണിന്റെ ‘എക്‌സ്‌ഇ’യ്‌ക്കെതിരെ മുന്‍കരുതലുകള്‍ സ്വീകരിച്ച്‌ ലോകരാഷ്‌ട്രങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കൊറോണ വകഭേദമായ ഒമിക്രോണിന്റെ ഉപവിഭാഗങ്ങള്‍ ചേര്‍ന്നുള്ള പുതിയ വകഭേദമായ ‘എക്‌സ്‌ഇ’യ്‌ക്കെതിരെ മുന്‍കരുതലുകള്‍ സ്വീകരിച്ച്‌ ലോകരാഷ്‌ട്രങ്ങള്‍. ഒമിക്രോണിന്റെ ഉപവകഭേദമായ എക്‌സ്‌ഇയെക്കുറിച്ച്‌ ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസമാണ് മുന്നറിയിപ്പ് നല്‍കിയത്. ഒമിക്രോണിന്റെ തന്നെ ബിഎ.1, ബിഎ.2 ഉപവിഭാഗങ്ങള്‍ ചേരുന്നതാണ് എക്‌സ്‌ഇ വകഭേദം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കൊറോണ കേസുകള്‍ കുത്തനെ ഉയരാന്‍ കാരണമായത് ഒമിക്രോണിന്റെ ബിഎ.2 ഉപവിഭാഗം പടര്‍ന്ന് പിടിച്ചത് കൊണ്ടായിരുന്നു. എക്‌സ്‌ഇ വകഭേദത്തിന് ബിഎ.2 ഉപവിഭാഗത്തെക്കാള്‍ 10 മടങ്ങ് വ്യാപനശേഷിയുണ്ടെന്നാണ് മുന്നറിയിപ്പ്.

എക്‌സ്‌ഇക്ക് പുറമെ എക്‌സ്ഡി, എക്‌സ്‌എഫ് എന്നിങ്ങനെ രണ്ട് ഹൈബ്രിഡ് വകഭേദങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ലോകാരോഗ്യ സംഘടന എക്‌സ്‌ഇയെക്കുറിച്ച്‌ മാത്രമേ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളു. അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ കേസുകളില്‍ 86 ശതമാനവും ബിഎ.2 ഉപവകഭേദം കാരണമുള്ളതായിരുന്നു. കൊറോണയുടെ ഇതുവരെയുള്ളതില്‍ ഏറ്റവും ശക്തമായ വകഭേദവും ബിഎ.2 ആണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

എക്‌സ്‌ഇ വകഭേദം പല രാജ്യങ്ങളിലും അടുത്ത കൊറോണ തരംഗത്തിന് വഴിയൊരുക്കിയേക്കാമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. പുതിയ വകഭേദം ബാധിച്ചാലുണ്ടാകുന്ന രോഗലക്ഷണങ്ങളെ കുറിച്ച്‌ കൃത്യമായ സൂചനകള്‍ ലഭിച്ചിട്ടില്ല. ഒമിക്രോണിനും ബിഎ.3വിനും സമാനമായ ലക്ഷണങ്ങളാകാം ഇതിനുമെന്നാണ് അനുമാനം. വ്യാപനശേഷം കൂടുതലും രോഗതീവ്രത കുറവും എന്നതായിരുന്നു ഒമിക്രോണിന്റെ ബിഎ.1, ബിഎ.2 വകഭേദങ്ങളുടെ പ്രത്യേകത. എക്‌സ്‌ഇയും ഇതേ പോലെ ആയേക്കാമെന്നും ശാസ്ത്രജ്ഞര്‍ സൂചന നല്‍കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...

ഓണമുണ്ണുമ്പോൾ അയൽവാസിയെയും കരുതണം : കാതോലിക്കാ ബാവാ

0
കോട്ടയം : മനുഷ്യർ പരസ്പരം കരുതുമ്പോഴാണ് ഓണത്തിന്റെ സന്ദേശം പൂർണമാകുന്നതെന്ന് മലങ്കര...

‘മിസ’യിലെ അഭിനേത്രിക്കെതിരായ സദാചാര ആക്രമണത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ...

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...