ഒമിക്രോണ്‍ രാജ്യത്തെ നാലാമത്തെ കേസ് മുംബൈയില്‍ സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : ലോകത്തെ ഭീതിയിലാക്കി കൊവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ ഇന്ത്യയില്‍ ബാധിച്ചവരുടെ എണ്ണം നാലായി. സൗത്താഫ്രിക്കയില്‍ നിന്നും മുംബൈയിലെത്തിയ ആള്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും ദുബായ് വഴി ദില്ലിയിലേക്കാണ് ഇയാള്‍ എത്തിയത്. നവംബര്‍ 24 ന് ആണ് ഇയാള്‍ മുംബൈയില്‍ വിമാനമിറങ്ങിയത്.

ഇയാള്‍ക്ക് ആ സമയത്ത് നേരിയ പനി ഉണ്ടായിരുന്നു. മറ്റ് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ നേരിയ രോഗലക്ഷണങ്ങളുള്ള ഈ രോഗി കല്യാണ്‍-ഡോംബിവാലിയിലെ കോവിഡ് കെയര്‍ സെന്ററില്‍ ചികിത്സയിലാണ്. യാത്രക്കാരന്റെ ഉയര്‍ന്ന അപകടസാധ്യതയുള്ള കോണ്‍ടാക്റ്റുകളില്‍ 12 പേരെയും കുറഞ്ഞ അപകടസാധ്യതയുള്ള കോണ്‍ടാക്റ്റുകളില്‍ 23 പേരെയും കണ്ടെത്തി.

എല്ലാവരുടെയും കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്. കൂടാതെ, ഡല്‍ഹി-മുംബൈ വിമാനത്തിലെ സഹയാത്രികരില്‍ 25 പേരുടെയും പരിശോധനാഫലം നെഗറ്റീവാണ്. ഇയാളുമായി സമ്പക്കത്തില്‍ ഏര്‍പ്പെട്ട കൂടുതല്‍ പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...