സംസ്ഥാനത്ത് ഒമിക്രോണ്‍ തരംഗം ; കൊവിഡില്‍ 94 % ഒമിക്രോണും 6 % ഡെല്‍റ്റ വകഭേദവുമെന്ന് ആരോഗ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്നാംതരം​ഗം ഒമിക്രോണ്‍ തരം​ഗമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോര്‍ജ്. കൊവിഡ് കേസുകളില്‍ 94 ശതമാനം ഒമിക്രോണ്‍ കേസുകളും 6 ശതമാനം ഡെല്‍റ്റ വകഭേദവുമെന്ന് പരിശോധനയില്‍ വ്യക്തമായതായി മന്ത്രി പറഞ്ഞു. ഐസിയു ഉപയോ​ഗത്തില്‍ രണ്ട് ശതമാനം കുറവുണ്ടായി. വെന്‍റിലേറ്ററിലും കുറവുണ്ടായി. കൊവിഡ് വാര്‍ റൂം പ്രവര്‍ത്തനം തുടങ്ങിയതായും മന്ത്രി പറഞ്ഞു.

ആരോ​ഗ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മോണിറ്ററിം​ഗ് സെല്‍ രൂപീകരിക്കും. 0471 2518584 നമ്പറിലായിരിക്കും ബന്ധപ്പെടേണ്ടത്. 24 മണിക്കൂറും ജില്ലകളിൽ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. ഒമിക്രോണിന്‍റെ തീവ്രത ഡെൽറ്റയെക്കാൾ കുറവാണെങ്കിലും വൈറസിനെ നിസാരമായി കാണരുത്. ചുമ, കടുത്ത പനി എന്നിവ മാറാതെ നിൽക്കുന്നെങ്കിൽ ഗൗരവമാണ്. ഡോക്ടറെ സമീപിക്കണം. കൊവിഡ് രോ​ഗികളില്‍ 96.4 ശതമാനം വീട്ടില്‍ തന്നെയാണ് കഴിയുന്നത്. ഗൃഹപരിചരണത്തിന് ആശുപത്രിയിലേത് പോലെതന്നെ പ്രാധാന്യം നല്‍കണമെന്നും മന്ത്രി പറഞ്ഞു.

പ്രമേഹം ഉള്ളവർ, വൃക്കരോഗികൾ എന്നിവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം ഗൃഹപരിചരണത്തിൽ കഴിയേണ്ടതാണ്. തളര്‍ച്ച അനുഭവപ്പെട്ടാല്‍ ഡോക്ടറുടെ പരിചരണം തേടണം. മൂന്ന് ദിവസം വരെ പനിയുണ്ടെങ്കിൽ ആശുപത്രിയിലേക്ക് മാറണം. ഗുരുതര രോഗികൾ, എച്ച്ഐവി പോസിറ്റീവ് രോഗികൾ എന്നിവർ പോസിറ്റീവായാൽ ഉടൻ ആശുപത്രിയിലേക്ക് മാറണം. എല്ലാ ആശുപത്രികളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ രൂപീകരിക്കും. 50% ശതമാനം കിടക്കൾ സ്വകാര്യ ആശുപത്രികൾ കൊവിഡ് രോഗികൾക്ക് മാറ്റിവെയ്ക്കണം. ചികിത്സാ സൗകര്യമില്ലെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചാൽ ആശുപത്രികൾക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...