പത്തനംതിട്ട : കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തോടൊപ്പം ചേർന്ന് വോട്ട് ചെയ്ത് വൈസ് പ്രസിഡന്റായ ഡിസിസി ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം ഉണ്ണി പ്ലാച്ചേരിയെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്നും പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അറിയിച്ചു.
വിപ്പ് ലംഘിച്ചതിന് നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. അധികാരക്കൊതിമൂത്ത് മാർക്‌സിസ്റ്റ് പാർട്ടിയുടെ പ്രലോഭന രാഷ്ട്രീയത്തിൽ വീണുപോയ ഉണ്ണി പ്ലാച്ചേരി യുഡിഎഫിന്റെ ലേബലിൽ വിജയിച്ച ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്ഥാനം രാജി വെക്കണമെന്നും ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.






























