വ്യാപനശേഷിയും ശൈത്യകാലവും ; ഒമിക്രോണ്‍ കൈവിട്ടു പോകാന്‍ സാധ്യത : ഡോ.ആന്‍റണി ഫൗചി

For full experience, Download our mobile application:
Get it on Google Play

അമേരിക്ക : യുകെ അടക്കമുള്ള രാജ്യങ്ങളില്‍ അതിവേഗം പടരുന്ന കോവിഡിന്‍റെ ഒമിക്രോണ്‍ വകഭേദം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അമേരിക്കയിലെ പ്രബല കോവിഡ് വകഭേദമാകുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ മെഡിക്കല്‍ ഉപദേശകന്‍ ഡോ.ആന്‍റണി ഫൗചി പറഞ്ഞു. ഒമിക്രോണിനെ പ്രതിരോധിക്കാന്‍ എല്ലാവരും കോവിഡ് വാക്സീനും ബൂസ്റ്റര്‍ ഡോസുകളും എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്നേ വരെ നേരിട്ടതില്‍ വെച്ച് ഏറ്റവും വ്യാപനശേഷി കൂടിയ കോവിഡ് വകഭേദമാണ് ഒമിക്രോണെന്നും യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് ഫൗണ്ടേഷന്‍റെ ഒരു വെര്‍ച്വല്‍ ചടങ്ങില്‍ പങ്കെടുക്കവേ ഫൗചി പറഞ്ഞു. ഒമിക്രോണിന്‍റെ വ്യാപനശേഷിയും ശൈത്യകാലവും കണക്കിലെടുത്താല്‍ സ്ഥിതിവിശേഷം കൈവിട്ടു പോകാന്‍ സാധ്യതയുണ്ടെന്നും വാക്സീന്‍ എടുക്കാത്തവര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ അപകടകരമാകുമെന്നും ഫൗചി ചൂണ്ടിക്കാട്ടി.

ഒമിക്രോണിന്‍റെ വ്യാപനശേഷി കൂടുതലാണെങ്കിലും വൈറസ് മൂലമുള്ള രോഗബാധയുടെ തീവ്രതയെ സംബന്ധിച്ച് ഇനിയും വ്യക്തത കൈവന്നിട്ടില്ല. വാക്സീന്‍ എടുത്തവര്‍ക്കും ബൂസ്റ്റര്‍ ഡോസുകള്‍ എടുത്തവര്‍ക്കും താരതമ്യേന മികച്ച സംരക്ഷണം വൈറസിനെതിരെയും രോഗതീവ്രതയ്ക്കെതിരെയും ലഭിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. കുറഞ്ഞത് 77 രാജ്യങ്ങളിലേക്കെങ്കിലും ഒമിക്രോണ്‍ പടര്‍ന്നിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ തെദ്രോസ് അദാനം ഗെബ്രയേസൂസ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. വാക്സീനുകള്‍ കൊണ്ട് മാത്രം രക്ഷയില്ലെന്നും മാസ്കുകളും സാമൂഹിക അകലവും പ്രധാനമാണെന്നും തെദ്രോസ് ചൂണ്ടിക്കാട്ടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉത്തേജക മരുന്ന് ഉപയോഗിച്ചു ; ഇന്ത്യന്‍ താരം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പുറത്ത്

0
ഗ്ലാസ്‌ഗോ: ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരം കോമണ്‍വെല്‍ത്ത്...

പ്ലസ് ടു സേ പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും

0
തിരുവനന്തപുരം: നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ പ്ലസ് ടു സേ , ഇംപ്രൂവ്‌മെന്റ്...

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത....

ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
കാഞ്ഞങ്ങാട്: ഓട്ടോറിക്ഷ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....