കോട്ടയം : കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേതൃത്വം നൽകണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശത്തെ കുറിച്ച് പ്രതികരിക്കാതെ ഉമ്മന്‍ചാണ്ടി. പുതിയ പദവിയെ കുറിച്ച് എ.ഐ.സി.സി. ഔദ്യോഗികമായി പ്രഖ്യാപിക്കട്ടേയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
‘എ.ഐ.സി.സി. നേതാക്കള്‍ കേരളത്തില്‍ വന്നും നേതാക്കളെ വിളിച്ചും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ യുക്തമായ നടപടികള്‍ എ.ഐ.സി.സി. സ്വീകരിച്ചുവരികയാണ്. അത് എ.ഐ.സി.സി. നേതാക്കള്‍ വെളിപ്പെടുത്തും.’ ഉമ്മന്‍ചാണ്ടി പറഞ്ഞു.
സഭാനേതൃത്വവുമായി ചര്‍ച്ച നടത്തുന്നത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് എല്ലാ വിഭാഗവുമായി കോണ്‍ഗ്രസിന് നല്ല ബന്ധമാണ് ഉളളതെന്നും അദ്ദേഹം വ്യക്തമാക്കി.