റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി ; കര്‍ഷക നേതാക്കളുമായി പോലീസ് ചര്‍ച്ച നടത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് കര്‍ഷക നേതാക്കളുമായി പോലീസ് ചര്‍ച്ച നടത്തി. ട്രാക്ടര്‍ റാലിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഡല്‍ഹി പോലീസിന് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കര്‍ഷക നേതാക്കളുമായുള്ള പോലീസിന്റെ ചര്‍ച്ച. ഡല്‍ഹി, യുപി പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സിംഗുവിലെ കര്‍ഷക യൂണിയന്‍ ഓഫീസിലെത്തി. ട്രാക്ടര്‍ റാലി കടന്നുപോകുന്ന വഴികള്‍, ട്രാക്ടറുകളുടെയും കര്‍ഷകരുടെയും എണ്ണം, റാലിയുടെ സമയം, ക്രമസമാധാന ആശങ്കകള്‍ തുടങ്ങിയവ ചര്‍ച്ചയായി.

ട്രാക്ടര്‍ റാലി തടയണമെന്ന ഡല്‍ഹി പോലീസിന്‍റെ ഹര്‍ജി സുപ്രിംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് നിര്‍ണായക നീക്കങ്ങള്‍. അതേസമയം പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി സുപ്രിംകോടതി നിയോഗിച്ച സമിതി ആദ്യ യോഗം ചേര്‍ന്നു. നാലംഗ സമിതിയില്‍ നിന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ ദേശീയ അധ്യക്ഷന്‍ ഭൂപീന്ദര്‍ സിംഗ് മാന്‍ നേരത്തെ പിന്മാറിയിരുന്നു. സമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷക നേതാക്കള്‍ ഇന്നും പ്രതികരിച്ചു. അതേസമയം കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള പത്താം വട്ട ചര്‍ച്ച നാളെ ഉച്ചയ്ക്ക് രണ്ടിന് ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ നടക്കും. ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകരുടെ 24 മണിക്കൂര്‍ റിലേ നിരാഹാര സത്യഗ്രഹം തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...