മൂന്നാർ : പുതുവത്സര ദിനത്തിൽ മൂന്നാറിൽ വിനോദ സഞ്ചാരികളും ഓട്ടോ ഡ്രൈവർമാരും തമ്മിൽ ഏറ്റുമുട്ടി. വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വിനോദ സഞ്ചാരികൾ ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ വെച്ചായിരുന്നു കൂട്ടത്തല്ല് നടന്നത്. ഭക്ഷണം കഴിക്കാൻ കയറിയ വിനോദ സഞ്ചാരികളെ ഓട്ടോ ഡ്രൈവർമാർ എത്തി മർദ്ദിക്കുകയായിരുന്നു. സംഘർഷത്തിൽ ഹോട്ടലിന് കേടുപാടുകൾ സംഭവിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് എഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂ ഇയർ ആഘോഷത്തിനിടെ തൃശൂർ ചേലക്കരയിലും യുവാക്കൾ തമ്മിൽ സംഘർഷമുണ്ടായി. അടിപിടിയിൽ പങ്ങാരപ്പിള്ളി സ്വദേശിയായ വിഷ്ണുവിന്റെ തലയ്ക്ക് പരുക്കേറ്റു. തൃശൂരിൽ നടന്ന സംഭവത്തിൽ സൈനികൻ അടക്കം മൂന്നുപേരെ ചേലക്കര പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മേപ്പാടം അരമന ബാറിൽ വെച്ചാണ് സംഘർഷമുണ്ടായത്. സൈനികനായ പുലാക്കോട് സ്വദേശി വിഷ്ണു, മേപ്പാടം സ്വദേശി ജിജോ, ലായിലകുളമ്പ് സ്വദേശി ജോജോ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























