കുളനട : കുളനടയിലെ കുപ്പണ്ണൂർ പുഞ്ചയുടെ തീരത്ത് വീണ്ടും മാലിന്യവും പുൽക്കാടും. കുളനട കഴിഞ്ഞ് കുപ്പണ്ണൂർ പുഞ്ചയുടെ തീരത്തേക്കെത്തുമ്പോൾ മൂക്കുപൊത്തിയിരുന്ന കാലത്ത് നാട്ടുകാരും യാത്രക്കാരും അനുഭവിച്ചിരുന്ന ബുദ്ധിമുട്ട് മാറിയത് ഇവിടം വൃത്തിയാക്കി വഴിയോര വിശ്രമകേന്ദ്രമാക്കിയപ്പോഴാണ്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്തായിരുന്നു പഞ്ചായത്തംഗം കെ.ആർ. ജയചന്ദ്രൻ മുൻകൈയെടുത്ത് പഞ്ചായത്തിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ഇവിടെ ഉദ്യാനമൊരുക്കിയത്. കുട്ടികൾക്ക് കളിക്കാനും വലിയവർക്ക് കഥപറഞ്ഞും കാറ്റുകൊണ്ടിരിക്കാനുമുള്ള ഇടമായി ഇത് മാറി.
എന്നാൽ എം.സി.റോഡിന്റെ വീതികൂട്ടലും കുപ്പണ്ണൂർ പുഞ്ചയിലെ കൃഷിവികസനവും വിനോദസഞ്ചാരപദ്ധതിയും വന്നതോടെ വഴിയോരവിശ്രമകേന്ദ്രം കാടുകയറി. ചെടികളും ഇരിപ്പിടങ്ങളുമെല്ലാം നശിച്ചു. കാടുകയറിയതോടെ മാലിന്യം വീണ്ടും ഉപേക്ഷിക്കാനുള്ള ഇടമായി ഇത് മാറിവരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കക്കൂസ് മാലിന്യം ഒഴുക്കിയാണ് സാമൂഹികവിരുദ്ധർ വഴിയരിക് വൃത്തികേടാക്കിയത്. പുഞ്ചയിലേക്ക് ഇറങ്ങാനും കുപ്പണ്ണൂർ ചാലിന് കരയിലൂടെ സഞ്ചരിക്കാനും പാതയൊരുങ്ങിയതോടെ കാഴ്ചകാണാനെത്തുന്നവരേക്കാൾ അധികം സാമൂഹികവിരുദ്ധരാണ് ഇവിടേക്കെത്തുന്നത്. രാത്രിസമയത്ത് ഭക്ഷണ പദാർഥങ്ങൾ, പ്ലാസ്റ്റിക്, മദ്യ കുപ്പികൾ, കവറുകൾ തുടങ്ങി എല്ലാം ഉപേക്ഷിക്കുന്നുണ്ട്. ചെളികോരി ചാൽ വൃത്തിയാക്കിയെങ്കിലും കർഷകരോട് ആലോചിക്കാതെ നടത്തിയ പണിയിലെ അശാസ്ത്രീയതകാരണം കുപ്പണ്ണൂരിലെ കൃഷിയും ഇല്ലാതെയായി.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























