റെക്കോഡ്‌ വില്‍പ്പനയില്‍ തിരുവോണം ബമ്പര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നറുക്കെടുപ്പിന് നാലുനാള്‍ ബാക്കിയിരിക്കേ തിരുവോണം ബമ്പറിന്റെ 59 ലക്ഷം ടിക്കറ്റ് വിറ്റു.60 ലക്ഷമാണ് ആദ്യഘട്ടം അച്ചടിച്ചത്. മൊത്ത വില്‍പ്പനക്കാരുടെയും ലോട്ടറി ഏജന്റുമാരുടെയും ആവശ്യത്തില്‍ അഞ്ചുലക്ഷം ടിക്കറ്റുകൂടി വിപണിയിലെത്തിച്ചു. ഞായര്‍ മൂന്നിനാണ്‌ ബമ്പര്‍ നറുക്കെടുപ്പ്‌.

2021ല്‍ ഓണം ബമ്പറിന്റെ 54 ലക്ഷം ടിക്കറ്റാണ് വിറ്റത്. ടിക്കറ്റു വില 300 രൂപയായിരുന്നു. ഇക്കുറി ടിക്കറ്റൊന്നിന് 500 രൂപയായിട്ടും കൂടുതല്‍ വിറ്റഴിക്കുന്നുണ്ട്. ഒന്നാം സമ്മാനം 25 കോടി രൂപയുള്ള ബമ്പര്‍ വിപണിയിലെത്തിയപ്പോള്‍ ഉയര്‍ന്ന ആശങ്കകളെല്ലാം അസ്ഥാനത്തായി.വലിയ തുകയ്ക്ക് ആളുകള്‍ ടിക്കറ്റെടുക്കുമോയെന്നായിരുന്നു പലരുടെയും സംശയം. വില്‍പ്പന തുടങ്ങി ദിവസങ്ങള്‍ക്കകം സംശയമൊഴിഞ്ഞു. ബമ്പറിനുപുറമെ 40 രൂപയുടെ പ്രതിദിന ലോട്ടറി വില്‍പ്പനയും നടക്കുന്നു‌. ഒരുലക്ഷത്തിലേറെ ടിക്കറ്റാണ്‌ ദിവസവും വിറ്റഴിയുന്നത്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വര്‍ക്കലയില്‍ 5 ഹോട്ടലുകള്‍ക്ക് നഗരസഭയുടെ നോട്ടീസ്

0
തിരുവനന്തപുരം: വര്‍ക്കലയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതിനെ തുര്‍ന്ന് 5 ഹോട്ടലുകള്‍ക്ക്...

ഇതൊരു തുടക്കം മാത്രമെന്ന് രാഹുൽ ഗാന്ധി; പെല്ലറ്റ് ആക്രമണ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിൽ...

0
ന്യൂഡല്‍ഹി: പെല്ലറ്റ് ഗണ്‍ ആക്രമത്തില്‍ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ ഇട്ട നടപടിയില്‍...

‘ദേവഭവന’ത്തിന്റെ താക്കോല്‍ കൈമാറി പിണറായി വിജയന്‍

0
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗ റാണി ദേവപ്രിയ ഷൈബുവിനായി...

വാണിജ്യ കപ്പലുകളുടെ നിയന്ത്രണം ശക്തമാക്കി യു.എസ്. സൈന്യം; പുതിയ ഉപരോധ ഭീഷണിക്കെതിരെ ആഞ്ഞടിച്ച് ഇറാൻ

0
ഫ്ലോറിഡ: ഇറാനിലെ തുറമുഖങ്ങളിലേക്ക് പോകുകയോ അവിടെനിന്ന് പുറപ്പെടുകയോ ചെയ്തിരുന്ന 67 വാണിജ്യ...