ഓണാഘോഷം സമാപനം : സാംസ്‌കാരിക ഘോഷയാത്ര വര്‍ണാഭമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലാതല ഓണാഘോഷം സമാപനത്തിന്റെ ഭാഗമായി അടൂരില്‍ സംഘടിപ്പിച്ച സാംസ്‌കാരിക ഘോഷയാത്ര വര്‍ണാഭമായി. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്ത ഘോഷയാത്ര അടൂര്‍ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് ടൗണ്‍ വഴി ഗാന്ധിസ്മൃതി മൈതാനിയില്‍ എത്തി സമാപിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ നിരവധി കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയില്‍ അണിനിരന്നു.

വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടുകൂടി നടന്ന ഘോഷയാത്രയില്‍ തെയ്യം, ശിങ്കാരിമേളം, പുലികളി, മാവേലി തുടങ്ങിയവ കൂടി അണിനിരന്നതോടെ നഗരത്തിന് ഉത്സവപ്രതീതിയായി. സാംസ്‌കാരിക ഘോഷയാത്രയ്ക്കും പൊതുസമ്മേളനത്തിനും ശേഷം ഗാന്ധി സ്‌ക്വയറില്‍ കുട്ടനാട് കണ്ണകി അവതരിപ്പിച്ച കേളികൊട്ട് നാടന്‍ പാട്ടും ദൃശ്യ വിരുന്നും ആസ്വാദകരുടെ ഹൃദയത്തില്‍ നവ്യാനുഭമായി മാറി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...