ഓണാഘോഷത്തിന് സമാപനം ഓണം എല്ലാവരെയും ഒന്നിപ്പിച്ച് ചേര്‍ത്തു : മന്ത്രി എം.ബി. രാജേഷ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പല നിലയില്‍ മനുഷ്യരെ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്ന ഈ കാലത്ത് അതിനെ എല്ലാം തച്ചുടച്ച് ഓണം എല്ലാവരെയും ഒന്നിപ്പിച്ച് ചേര്‍ത്തുവെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പത്തനംതിട്ട ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ഓണാഘോഷത്തിന്റെ ജില്ലാ തല സമാപന സമ്മേളനം അടൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു വര്‍ഷം ആഘോഷങ്ങളുടെ മേല്‍ കോവിഡ് കരിനിഴല്‍ വീഴ്ത്തി. അതിനോടുള്ള പ്രതികാരം എന്നോണം ഈ വര്‍ഷം ജാതി, മത, വര്‍ഗ, ലിംഗ വ്യത്യാസം ഇല്ലാതെ എല്ലാവരും ഒന്നിച്ച് ഓണം ആഘോഷിച്ചു. ഓണം എന്നത് സമത്വത്തിന്റെ വിത്ത് ആണെന്നും ആളുകളെ ഒന്നിപ്പിക്കുന്ന ആഘോഷം ആണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നാല് ദിവസങ്ങള്‍ അടൂരിലെ ജനങ്ങള്‍ക്ക് ആഘോഷങ്ങളുടെ മാത്രം ദിന രാത്രങ്ങള്‍ ആയിരുന്നുവെന്ന് അധ്യക്ഷത വഹിച്ചു സംസാരിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഏറെ സമുചിതമായ രീതിയില്‍ നാടിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതിയാണ് ഓണാഘോഷം സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു.

പ്രശസ്ത സിനിമാ താരങ്ങളായ മധുപാല്‍, ജയന്‍ ചേര്‍ത്തല, മോഹന്‍ അയിരൂര്‍, ഗൗരി ജി കിഷന്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികള്‍ ആയ ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി സജി, പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷ്, അടൂര്‍ നഗരസഭ വൈസ് ചെയര്‍ പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസീധരന്‍ പിള്ള, ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് നിസാര്‍ നൂര്‍മഹല്‍, ഡിടിപിസി സെക്രട്ടറി സതീഷ് മിറാന്‍ഡ, വിവിധ രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...