കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ മിത്ര പത്തനംതിട്ട പ്രവാസി അസോസിയേഷൻ റിയാദിന്റെ ഓണാഘോഷം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വ്യക്തികൾ, സംഘടനകൾ, ക്ലബ്ബുകൾ, നവമാധ്യമ കൂട്ടായ്മകൾ എന്നിവരുടെ കരുതലിൽ നടന്നുവരുന്ന ഓണസ്പർശം 2025ന്റെ ഭാഗമായി കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ മിത്ര പത്തനംതിട്ട പ്രവാസി അസോസിയേഷൻ റിയാദിന്റെ ഓണാഘോഷവും സ്നേഹപ്രയാണം 953 മത് ദിന സംഗമവും നടന്നു.
മിത്ര പത്തനംതിട്ട പ്രവാസി അസോസിയേഷൻ റിയാദിന്റെ നേതൃത്വത്തിൽ നടത്തിയ ഓണാഘോഷം, ഗാന്ധിഭവൻ സെക്രട്ടറി കേരളശ്രീ ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനം നിർവഹിച്ചു.

മാതാപിതാക്കളെ ദൈവമായി ആദരിക്കണം ഗാന്ധിയൻ ദർശനം ജീവിതസന്ദേശമാക്കണം, സകലജീവജാലങ്ങളെയും സ്നേഹിക്കണം എന്നീ സന്ദേശങ്ങൾ പകർന്നു നൽകുന്നതിനായി ഗാന്ധിഭവന്റ നേതൃത്വത്തിൽ ആവിഷ്കരിച്ച ആയിരം ദിനങ്ങൾ നീണ്ടുനിൽക്കുന്ന സ്നേഹപ്രയാണം 953-ാം ദിന സംഗമത്തിന്റെ ഉദ്ഘാടനം മിത്ര പത്തനംതിട്ട പ്രവാസി അസോസിയേഷൻ രക്ഷാധികാരി ജോസഫ് അതിരുങ്കൽ നിർവഹിച്ചു. ജോസഫ് അതുങ്കൽ അധ്യക്ഷനായ ചടങ്ങിൽ ചിറ്റാർ ആനന്ദൻ, കോന്നി വിജയകുമാർ, തുളസിധരൻ ചാങ്ങമണ്ണിൽ, എ. ദീപകുമാർ, സന്തോഷ് കൊല്ലൻപടി, ജിജ ജോസഫ്, മല്ലിക സോമൻ, ഗാന്ധിഭവൻ ഡയറക്ടർ അജീഷ് എന്നിവർ സംസാരിച്ചു. മിത്ര പത്തനംതിട്ട പ്രവാസി അസോസിയേഷൻ റിയാദിന്റ വകയായി ഓണാക്കോടി വിതരണവും ഓണസദ്യയും നടന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...