തിരുവല്ല മാർത്തോമാ കോളേജ് അലുംനി ദോഹ ചാപ്റ്ററിന്റെ ഓണാഘോഷം പരിപാടികള്‍ നടന്നു

For full experience, Download our mobile application:
Get it on Google Play

ദോഹ : എല്ലാ ആഘോഷങ്ങളും സൗഹൃദവും മാനുഷീക ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുന്നതാകണം എന്നും അതിലൂടെ പരസ്പ്പരം സ്നേഹവും സന്തോഷവും പങ്കുവെക്കുകയും അവയുടെ അവസാനം കരുതലിന്റെ കൈത്താങ്ങലിന്റെയും മാനുഷീക മൂല്യങ്ങൾ ഉളവാക്കുന്ന മനുഷ്യനെ സൃഷ്ടിക്കുനതാവണം എന്ന് പ്രമുഖ സിനിമ നിർമ്മാതാവ സന്തോഷ് ടി കുരുവിള. തിരുവല്ല മാർത്തോമാ കോളേജ് അലുംനി ദോഹ ചാപ്റ്ററിന്റെ ഓണാഘോഷം പരിപാടി ഉദ്ഘാടനം ചെയ്‌തു കൊണ്ട് സംസാരിക്കുവായിരുന്നു അദ്ദേഹം. അലുംനി പ്രസിഡന്റ്അനീഷ് ജോർജ് മാത്യു മീറ്റിംഗിൽ അധ്യഷത വഹിച്ചു. വയനാട്ടിലെ പ്രകൃതി ദുരിന്തത്തിൽ മരണമടഞ്ഞവർക്കു അനുശോചനം നേർന്നു കൊണ്ട് പരിപാടികൾ ആരംഭിച്ചു .ജനറൽ സെക്രട്ടറി നിഷ ജേക്കബ് സ്വാഗതവും വൈസ് പ്രസിഡന്റ്  ഷീല സണ്ണി നന്ദിയും രേഖപ്പെടുത്തി.

10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ അലുംനി കുടുംബങ്ങളെ മീറ്റിംങ്ങിൽ വെച്ച് ആദരിച്ചു. അലുംനി സീനിയർ അംഗങ്ങളായ സാമുവേൽ വര്‍ഗീസ്‌,  റിജോ ജേക്കബ് എന്നിവർ അഥിതികൾക്ക് സ്നേഹോപഹാരം സമ്മാനിച്ചു.  കലാപരി പാടികൾക്കു ആനവണ്ടി ബീറ്റ്സ്‌ നേതൃത്വം നൽകി. പ്രോഗ്രാം  സീന റോണി നിയന്ത്രിച്ചു. പരിപാടികൾക്ക് ജേക്കബ് മാത്യു, ജെൻസൺ തോമസ്, സിബു എബ്രഹാം, റോണി മാത്യു, ലിജോ രാജു, സിജു സാം മോഹൻ, റജി വര്ഗീസ്, ജിജി ജോൺ, ജോസഫ് വര്ഗീസ്, ജെയിംസ് പാലങ്ങാട്ടിൽ, ഷീൻ ചെറിയാൻ പീറ്റർ, ബിന്ദു ജേക്കബ് എന്നിവർ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...