ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് : മംഗളൂരു–ചെന്നൈ സ്പെഷൽ ട്രെയിൻ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ഓണത്തിരക്കു കണക്കിലെടുത്ത് മംഗളൂരു–ചെന്നൈ റൂട്ടിൽ ഈമാസം 13 മുതൽ ഓഗസ്റ്റ് 31 വരെ തിങ്കളാഴ്ചകളിലും തിരികെ ചൊവ്വാഴ്ചകളിലും പുതിയ ട്രെയിൻ അനുവദിച്ചു. മംഗളൂരു സെൻട്രൽ – ചെന്നൈ എഗ്‌മൂർ സ്പെഷൽ എക്സ്പ്രസ് (06126) തിങ്കളാഴ്ചകളിൽ വൈകിട്ട് 4ന് മംഗളൂരുവിൽ നിന്നു പുറപ്പെട്ട് ചൊവ്വാഴ്ച രാവിലെ 10.55ന് ചെന്നൈ എഗ്‌മൂറിൽ എത്തും. ചെന്നൈ എഗ്‌മൂർ – മംഗളൂരു സെൻട്രൽ സ്പെഷൽ എക്സ്പ്രസ് ( 06125) എഗ്‌മൂറിൽ നിന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2നു പുറപ്പെട്ട് ബുധനാഴ്ച രാവിലെ 8.40ന് മംഗളൂരുവിൽ എത്തും. ട്രെയിനിൽ രണ്ടു സെക്കൻഡ് എസി കോച്ചും 8 തേഡ് എസി കോച്ചും 6 സ്ലീപ്പർ കോച്ചും 4 ജനറൽ കോച്ചും ഉണ്ടാകും.

മംഗളൂരു സെൻട്രൽ – ചെന്നൈ എഗ്‌മൂർ ട്രെയിനിന്റെ (06126) പാലക്കാട് ഡിവിഷനിലെ സ്റ്റോപ്പുകളുടെ സമയക്രമം: മംഗളൂരു: വൈകിട്ട് 4.00, കാസർകോട്: 4.53, കാഞ്ഞങ്ങാട്: 5.11, പയ്യന്നൂർ: 5.34, കണ്ണൂർ: 6.10, തലശ്ശേരി: 6.31, വടകര: 6.50, കോഴിക്കോട്: 7.35, തിരൂർ: 8.12, ഷൊർണൂർ: 9.40, പാലക്കാട് ജംക്‌ഷൻ: 11.00. പോത്തന്നൂർ ജംക്‌ഷൻ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട, കാട്പാടി, ആർക്കോണം, പെരമ്പൂർ എന്നിവിടങ്ങളിലും ട്രെയിനിന് സ്റ്റോപ്പ് ഉണ്ട്.

ചെന്നൈ എഗ്‌മൂർ – മംഗളൂരു സെൻട്രൽ ട്രെയിനിന്റെ (06125) സ്റ്റോപ്പുകൾ: പാലക്കാട് ജംക്‌ഷൻ: രാത്രി 11.58, ഷൊർണൂർ: പുലർച്ചെ 2.10, തിരൂർ: 2.50, കോഴിക്കോട്: 3.40, വടകര: 4.20, തലശ്ശേരി: 4.42, കണ്ണൂർ: 5.10, പയ്യന്നൂർ: 5.42, കാഞ്ഞങ്ങാട്: 6.30, കാസർകോട്: 6.50, മംഗളൂരു സെൻട്രൽ: 8.40.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘എഴുന്നള്ളിപ്പിന് എത്തിക്കുന്ന ആനകളെ ദൈവതുല്യരായി കണ്ട് സംരക്ഷിക്കണം’ ; സുപ്രീം കോടതി

0
ന്യൂഡൽഹി : ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിന് എത്തിക്കുന്ന ആനകളെ ദൈവതുല്യരായി കണ്ടു സംരക്ഷിക്കുകയും...

ഉന്നത വിദ്യാഭ്യാസ വികസനത്തിന് ലോകബാങ്കിൽ നിന്ന് 2000 കോടി വായ്പയെടുക്കാൻ സർക്കാർ തീരുമാനം

0
തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ വികസനപദ്ധതികൾക്കായി ലോകബാങ്കിൽ നിന്ന് 2000 കോടി...

മിസൈൽ ആക്രമണം ; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

0
ദുബായ്: യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ഭീഷണിക്ക് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര...

പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും

0
കോട്ടയം: പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും. രാവിലെ പതിനൊന്ന് മണിക്കാണ്...