ക്ഷീര വികസന വകുപ്പിന്റെ ഓണക്കാല പാല്‍ പരിശോധന ക്യാമ്പ് പ്രവര്‍ത്തനം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓണക്കാലത്ത് നിശ്ചിത ഗുണനിലവാരം ഇല്ലാത്തതും, മായം കലര്‍ന്നതുമായ പാലിന്റെ വിപണനം തടയുന്നതിനും, ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരം ഉള്ള പാലിന്റെ ലഭ്യത ഉറപ്പ് വരുത്തുന്നതിനും അടൂര്‍ അമ്മകണ്ടകരയിലെ ക്ഷീര വികസന വകുപ്പ് ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ലാബില്‍ ആരംഭിച്ച പാല്‍ പരിശോധന ക്യാമ്പിന്റെയും, ക്വാളിറ്റി ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെയും ഉദ്ഘാടനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ.പി. സന്തോഷ് ആദ്യ പാല്‍ സാമ്പിള്‍ കൈമാറി. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യൂ, മേലൂട് ക്ഷീര സംഘം പ്രസിഡന്റ് എ.പി. ജയന്‍, ക്ഷീര പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ എ.കെ. ബിന്ദു, അസിസ്റ്റന്റ് ഡയറക്ടര്‍ പി. അനിത എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ക്വാളിറ്റി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സെപ്റ്റംബര്‍ ഏഴു വരെ പ്രവര്‍ത്തിക്കും. പൊതു ജനങ്ങള്‍ക്ക് സൗജന്യമായി പാല്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതുള്‍പ്പെടെ ഓണം സീസണില്‍ വിപണിയിലെ പാലിന്റെ പരിശോധന കൂടുതല്‍ ശക്തമാക്കുന്നതിന് ക്ഷീര വികസന വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....