ഓണം സ്പെഷ്യൽ ഡ്രൈവ് ; കഞ്ചാവ് ചെടി വളർത്തിയ യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൊല്ലത്ത് നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ പശ്ചിമ ബംഗാൾ സ്വദേശിയെ എക്സൈസ് പിടികൂടി. പശ്ചിമ ബംഗാളിലെ മാൽഡാ സ്വദേശിയായ കമാൽ ഹുസൈൻ (25 ) ആണ് പിടിയിലായത്. കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷിജു എസ് എസിന്റെ നിർദ്ദേശാനുസരണം എക്സൈസ് ഇൻസ്പെക്ടർ ദിലീപ് സി പിയുടെ നേതൃത്വത്തിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. കണ്ടെടുത്ത കഞ്ചാവ് ചെടിക്ക് 124 സെന്റിമീറ്റർ ഉയരമുണ്ട്. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പ്രേം നസീർ, പ്രിവൻ്റീവ് ഓഫീസർ പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് എം ആർ, ബാലു എസ് സുന്ദർ, അഭിരാം, വനിത സിവിൽ എക്സൈസ് ഓഫീസർ ഗംഗ ജി എന്നിവരും പങ്കെടുത്തു.

അതേസമയം, ആലപ്പുഴ ചെട്ടിക്കുളങ്ങരയിൽ ചാരായം വാറ്റുന്നതിനിടയിൽ വാറ്റ് സംഘത്തെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. ബഞ്ചു തോമസ്, ജോർജ് വർഗീസ്, അജിത്, രാജീവ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 20.5 ലിറ്റർ ചാരായം, 100 ലിറ്റർ കോട, 20 ലിറ്റർ സ്പെൻഡ് വാഷ്, വാറ്റുപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. കായംകുളം റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കെത്തിയപ്പോഴാണ് വാറ്റ് സംഘത്തെ എക്സൈസ് കൈയ്യോടെ പിടികൂടിയത്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്‌പെക്ടർ കൊച്ചു കോശി ,അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) മാരായ സുനിൽ, ബിനു, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ, ദീപു പ്രഭകുമാർ എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...