കേരളത്തിലേക്ക് ഓണം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഓണക്കാലത്തെ യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് കൂടുതൽ പ്രത്യേക ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. ഇതിന്റെ ഭാഗമായി ചെന്നൈ-കൊല്ലം റൂട്ടിൽ വീക്കിലി എക്സ്പ്രസ്സ് സർവീസ് നടത്തും. ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബർ 2 എന്നീ തീയതികളിലാണ് ഈ ട്രെയിൻ സർവീസ് നടത്തുക. കൂടാതെ, തിരുവനന്തപുരം-താംബ്രം റൂട്ടിലും സമാനമായ രീതിയിൽ വീക്കിലി എക്സ്പ്രസ്സ് സർവീസുകൾ ഉണ്ടാകും. ചെന്നൈ-കൊല്ലം എക്സ്പ്രസ്സ് സർവീസ് നടത്തുന്ന അതേ തീയതികളിൽ തന്നെയാണ് തിരുവനന്തപുരം-താംബ്രം എക്സ്പ്രസ്സും സർവീസ് നടത്തുന്നത്. ഓണത്തോടനുബന്ധിച്ച് നാട്ടിലേക്ക് മടങ്ങുന്ന മലയാളികൾക്ക് ഈ അധിക സർവീസുകൾ വലിയ ആശ്വാസമായേക്കും.

നേരത്തെ, ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകൾ അധികസർവീസ് നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. പിന്നാലെയാണ് സ്പെഷ്യൽ ട്രെയിനുകളുടെ പ്രഖ്യാപനമെത്തിയിരിക്കുന്നത്. ആഘോഷവേളകളിൽ പലപ്പോഴും മാസങ്ങൾക്ക് മുന്നേ ട്രെയിൻ ബുക്കിങ്ങുകൾ മുഴുവനാകുന്നതിനാൽ ഏറെ യാത്രാദുരിതം നേരിടാറുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...